‘ഇക്കാ, ഞാൻ നിന്നെ സ്നേഹിക്കുന്നു’; വിവാഹവാർഷികം ആഘോഷിച്ച് സജിനും ഷഫ്നയും: ചിത്രങ്ങൾ

serial-stars-sajin-and-shafna-celebrated-their-8-th-wedding-anniversary
SHARE

എട്ടാം വിവാഹവാർഷികം ആഘോഷിച്ച് സീരിയിൽ താരങ്ങളായ സജിനും ഷഫ്ന നിസാമും. ഇതിന്റെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. സഹപ്രവർത്തകരായ രാജീവ് പരമേശ്വർ, ഗോപിക അനിൽ, രക്ഷ എന്നിവരും ആഘോഷത്തിന്റെ ഭാഗമായിരുന്നു.

sajin-shafna-1

സജിനെ ജീവിതപങ്കാളിയായി ലഭിച്ചതിലെ സന്തോഷം വ്യക്തമാക്കുന്ന ഒരു കുറിപ്പ് ഷഫ്ന പങ്കുവച്ചു. ‘‘ഞങ്ങൾക്ക് സന്തോഷകരമായ ആനിവേഴ്സറി. ഇന്നലെ രാത്രി മുഴുവനും സംസാരിച്ചിരിക്കുമ്പോൾ ഞങ്ങൾ വിവാഹിതരായിട്ട് ഒരു മാസമോ മറ്റോ ആയിട്ടേ ഉള്ളൂ എന്നാണ് തോന്നിയത്. നിങ്ങളുടെ എന്നോടൊപ്പമുള്ള ജീവിതം വിരസമായിരുന്നില്ല എന്നത് എന്നെ സന്തോഷിപ്പിക്കുകയും ജീവിതം കൂടുതൽ മികച്ചതാക്കാനുള്ള ആവേശം പകരുകയും ചെയ്യുന്നു. ഞാൻ എപ്പോഴും പറയുന്ന, ഇനിയും പറയാന്‍ പോകുന്ന കാര്യം, അതെ നിങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം. നീയില്ലായിരുന്നെങ്കിൽ എന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് സങ്കൽപ്പിക്കാൻ പോലുമാകുന്നില്ല. അതാണ് എന്റെ ഏറ്റവും വലിയ ദുസ്വപ്നം. നിങ്ങളെ എന്റെ ജീവിതത്തിലേക്ക് അയച്ചതിലൂടെ അല്ലാഹു എന്നെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്തതായി തോന്നുന്നു. ഇക്കാ, ഞാൻ നിന്നെ സ്നേഹിക്കുന്നു. നമുക്ക് ഒന്നിച്ച് നമ്മുടെ ജീവിതം കൂടുതൽ സാഹസികവും മനോഹരവുമാക്കാം. കൈകൾ കോർത്തുപിടിച്ച്, മുറുകെ കെട്ടിപ്പിടിച്ച്, പരിധികളില്ലാതെ ചുംബിച്ച്, തോളിൽ ചാരി, എപ്പോഴും പരസ്പരം കൂടെയിരിക്കാം. ഹാപ്പി ആനിവേഴ്സറി പ്രിയപ്പെട്ടവനേ’’– ഷഫ്ന കുറിച്ചു. 

sajin-shafna-3

2013 ഡിസംബർ 11ന് ആയിരുന്നു സജിന്റെയും ഷഫ്നയുടെയും വിവാഹം. പ്ലസ്ടു എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴുള്ള ഇവർ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. നിലവിൽ സാന്ത്വനം എന്ന സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെയാണ് സജിൻ അവതരിപ്പിക്കുന്നത്. പ്രിയങ്കരി എന്ന സീരിയലിലാണ് ഷഫ്ന അഭിനയിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA