ADVERTISEMENT

ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തിന്റെ ഭാഗമായി പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്ക് പ്രണയലേഖന മത്സരവുമായി ഡോ. ബോബി ചെമ്മണ്ണൂർ. അടുത്ത നാല് ആഴ്ച നീളുന്ന മത്സരത്തിന് ജനുവരി 17ന് തുടക്കമായി. ഓരോ ആഴ്ചയും ലഭിക്കുന്ന പ്രണയലേഖനങ്ങളിൽ നിന്ന് മികച്ച 20 എണ്ണം വീതമാണ് തിരഞ്ഞെടുക്കുക. വി.കെ.ശ്രീരാമന്‍, റഫീഖ് അഹമ്മദ്, ഹരിനാരയണന്‍, കെ.പി. സുധീര, ആര്യ ഗോപി, ശ്രുതി സിത്താര, സുരഭി ലക്ഷമി എന്നിങ്ങനെ സിനിമാ-സാഹിത്യ മേഖലയിലെ പ്രശസ്തർ ഉൾപ്പെടുന്ന ജഡ്ജിങ് പാനലാണ് വിജയികളെ കണ്ടെത്തുന്നത്.

boby-2

തിരഞ്ഞെടുക്കപ്പെടുന്ന വിജയികളില്‍ ഒരാള്‍ക്ക് ബംബര്‍ സമ്മാനം ലഭിക്കും. ബംബര്‍ വിജയിക്കും കുടുംബത്തിനും മൂന്നാറില്‍ ഒരു ദിവസത്തിന് 25000 രൂപ ചെലവ് വരുന്ന കാരവൻ യാത്രയും താമസവും ഭക്ഷണവും ഉൾപ്പെടുന്ന ടൂർ ആണ് സമ്മാനം. ഒന്നും രണ്ടും സ്ഥാനത്തിന് അര്‍ഹരാകുന്നവർക്ക് യഥാക്രമം സ്വര്‍ണനാണയം, റോള്‍സ് റോയ്സിൽ പ്രണയിതാക്കള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ആഢംബര യാത്ര എന്നിവയായിരിക്കും ലഭിക്കുക. മറ്റു വിജയികൾക്ക് ബോബി ഓക്സിജന്‍ റിസോര്‍ട്ടില്‍ ഒരു ദിവസം താമസിക്കാനും അവസരമുണ്ട്.  

boby-chemmanur-love-letter-competition

ഈ മത്സരത്തിന് രൂപം നല്‍കിയ ബോചെയും തന്റെ മനസ്സിലെ പ്രണയിനിക്കുള്ള പ്രണയലേഖനം ൈകമാറി‌. ജീവിതത്തില്‍ തനിക്കൊപ്പം ചേരാനാവാതെ പോയ, മലയാളികള്‍ക്ക് സുപരിചിതയായ തന്റെ പ്രണയിനിക്ക് ഹൃദയത്തില്‍നിന്ന് ഉതിര്‍ന്നുവീണ അക്ഷരങ്ങള്‍ കൊണ്ട് ബോചെ എഴുതിയ പ്രണയലേഖനം ജനുവരി 17ന് തൃശൂർ ജില്ലയിലെ പാവറട്ടി പോസ്റ്റ് ഓഫിസിൽ പ്രത്യേകം സ്ഥാപിച്ചിട്ടുള്ള തപാല്‍പെട്ടിയിൽ, വിവിധ സിനിമാ-സാഹിത്യകാരന്മാരുടെ അകമ്പടിയോടെ നിക്ഷേപിച്ചാണ് ഈ മത്സരം അദ്ദേഹം ഉദ്ഘാടനം ചെയ്തത്. ബോചെ എഴുതിയ പ്രണയലേഖനം ഉള്‍പ്പെടെ 101 പ്രണയലേഖനങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്.

പ്രണയലേഖനം അയക്കേണ്ട വിലാസം:

ബോചെ (ഡോ :ബോബി ചെമ്മണൂര്‍), P.B. NO43, തൃശൂര്‍, പിന്‍- 680001. (ഈ പോസ്റ്റ് ബോക്‌സ് നമ്പർ ഈ  മത്സരത്തിന് വേണ്ടി മാത്രമുള്ളതാണ്). വിജയികളെ ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തില്‍പ്രഖ്യാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com