വീട്ടുജോലിക്കാരിക്കു മേക്കോവർ; യുവാവിന്റെ പ്രവൃത്തിക്ക് കയ്യടി - ഹൃദ്യം ഈ വിഡിയോ

viral-video-of-man-makeover-house-maid
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

വീട്ടിൽ സഹായത്തിനു വരുന്നവരോട് കരുണയോടെ പെരുമാറാൻ ചിലരെങ്കിലും തയാറാകാറില്ല. എന്നാൽ‍ മറ്റു ചിലരാകട്ടെ അവരെ സ്വന്തം കുടുംബാംഗത്തെപ്പോലെ ചേർത്തു നിർത്താറുണ്ട്. അത്തരമൊരു ചേർത്തു നിർത്തലിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 

തന്റെ വീട്ടിൽ സഹായത്തിനെത്തുന്ന സ്ത്രീയെ ബ്യൂട്ടി പാർലറിൽ കൊണ്ടുപോയി മേക്കോവർ ചെയ്യിക്കുകയാണ് അനീഷ് ഭഗത്ത് എന്ന യുവാവ്. അവരെ ഷോപ്പിങ് മാളിൽ കൊണ്ടുപോകുന്നതും പീത്‌സയും മറ്റു സാധനങ്ങളുമൊക്കെ വാങ്ങിക്കൊടുക്കുന്നതും വിഡിയോയിൽ കാണാം. മേക്കോവർ ചെയ്യുന്നതിനിടെ സന്തോഷത്താൽ അവരുെട കണ്ണുകൾ നിറയുമ്പോൾ അനീഷ് അവരെ സ്നേഹത്തോടെ ആശ്വസിപ്പിക്കുന്നുമുണ്ട്.

‘‘വീടുകളിൽ ജോലി ചെയ്യുന്നവരോട് മോശമായി പെരുമാറുന്ന നിരവധി ആളുകളെ ഞാൻ കണ്ടിട്ടുണ്ട്,. ഒരാൾ നിങ്ങളെ സാമ്പത്തികമായി ആശ്രയിക്കുന്നു എന്നത്, നിങ്ങൾക്ക് അവരെ ചൂഷണം ചെയ്യാനോ അനാദരിക്കാനോ ഉള്ള അവസരമാണെന്ന് അർഥമാക്കുന്നില്ല. ആത്യന്തികമായി നാമെല്ലാം മനുഷ്യരാണ്, നാമെല്ലാവരും പോരാടുകയാണ്. ദയ മാത്രം പ്രചരിപ്പിക്കാം.’ എന്ന കുറിപ്പിനൊപ്പമാണ് അനീഷ് ഈ മനോഹരമായ വിഡിയോ പങ്കുവച്ചത്. 

English Summary : Viral video of man makeover house maid

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA