സുഹൃത്തുക്കള്‍ ഒരുപാട്, പക്ഷേ മനസ്സ് തുറക്കാൻ ആരുമില്ല?

importance-of-friendship-in-life
പ്രതീകാത്മക ചിത്രം∙ Image Credits: fizkes/ Shutterstock.com
SHARE

സമൂഹമാധ്യമങ്ങളിൽ ഒരായിരം സുഹൃത്തുക്കളുണ്ട്. പക്ഷേ, ഒരു വിഷമം വന്നാൽ തുറന്നു സംസാരിക്കാൻ ആരുമില്ല. പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണിത്. ഏതു പ്രായത്തിലായാലും സൗഹൃദങ്ങൾ വളരെ അത്യാവശ്യമാണ്. സുഹൃദ് വലയം സന്തോഷം മാത്രമല്ല, നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. മികച്ച സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നതു വഴി നമുക്ക് കിട്ടുന്ന ഗുണങ്ങൾ നിരവധിയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം.

∙ ആശ്വാസം

എത്രതന്നെ വിഷമതകൾ ഉണ്ടെങ്കിലും കൂട്ടുകാരുടെ കൂടെയാകുമ്പോൾ നാം അതൊക്കെ മറക്കും. കൂട്ടുകാരുമായി പ്രശ്നങ്ങൾ പങ്കിട്ടാൽ മനസ്സിന് ആശ്വാസം മാത്രമല്ല നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരം കൂടി ലഭിക്കും.

∙ ഒന്നിച്ച് മുന്നോട്ട് 

പുകവലി ഉപേക്ഷിക്കൽ, വ്യായാമം തുടങ്ങി കുറെ നാളായി നിങ്ങൾ നീട്ടിക്കൊണ്ടു പോകുന്ന പല കാര്യങ്ങളും ഒരു സുഹൃത്തിനൊപ്പം ചേർന്നാൽ എളുപ്പം ചെയ്യാനാവും.

∙ സമ്മർദം 

ആരോഗ്യപരമായ സൗഹൃദവും സാമൂഹിക ജീവിതവും സൂക്ഷിക്കുന്നവരുടെ മാനസികാരോഗ്യം മികച്ചതായിരിക്കുമെന്നാണു പഠനങ്ങൾ പറയുന്നത്.

∙ വിഷമകാലം 

രോഗം, പങ്കാളിയുമായുള്ള വേർപിരിയൽ, പ്രിയപ്പെട്ടവരുടെ മരണം തുടങ്ങി വിഷമ കാലഘട്ടങ്ങൾ തരണം ചെയ്യാൻ നല്ല സൗഹൃദങ്ങൾ സഹായിക്കും. പ്രായമാകുമ്പോൾ ഏകാന്തത പലരെയും അലട്ടാറുണ്ട്. സമപ്രായക്കാരുടെ ഒരു കൂട്ടായ്മ കാത്തു സൂക്ഷിച്ചാൽ ഒഴിവ് നേരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാം.

കളർഫുള്ളാക്കാം

ആഴ്ചയിലൊരു ദിവസമോ മാസത്തിലൊരിക്കലോ കൂട്ടുകാരുമായി ഒത്തുകൂടാൻ സമയം കണ്ടെത്തുക. ടെൻഷൻ അകറ്റാൻ മാത്രമല്ല മനസ്സിന്റെ ചെറുപ്പം നിലനിർത്താനും ഇത്തരം കൂട്ടായ്മകൾ സഹായിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA