സഹോദരി പാർവതിയുടെയും തന്റെയും ബേബി ഷവറിനിടെ പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് നടി മൃദുല വിജയ്. നിറവയറിയൽ മുഖം ചേർത്ത് നിൽക്കുന്ന ചിത്രങ്ങളാണിവ. ഒരു വർഷത്തിന് മുമ്പും ശേഷവും എന്നാണ് ഒപ്പം കുറിച്ചത്.
2022 ഫെബ്രുവരിയിൽ പാർവതി പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. യാമി എന്നാണ് മകൾക്ക് പാർവതി പേരിട്ടത്. തന്റെ ആദ്യ കൺമണിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മൃദുലയിപ്പോൾ. താരത്തിന്റെ വളക്കാപ്പിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
സീരിയൽ താരം യുവ കൃഷ്ണയാണു മൃദുലയുടെ ജീവിത പങ്കാളി. സീരിയലിൽ ക്യാമറാമാനായ അരുണിനെയാണ് പാര്‍വതി വിവാഹം ചെയ്തത്.