സമ്പന്നരും ദരിദ്രരും തമ്മിലുള്ള സൗഹൃദം ദാരിദ്ര്യം ലഘൂകരിക്കുമെന്ന് പഠനം

rich-and-poor-friendship-help-to-reduce-poverty
പ്രതീകാത്മക ചിത്രം∙ Image Credits: Motortion Films / Shutterstock.com
SHARE

സമ്പന്നരും ദരിദ്രരുമായ കുട്ടികൾക്കിടയിലെ സൗഹൃദം ദാരിദ്ര്യ ലഘൂകരണത്തിന് സഹായിക്കുമെന്ന് പഠനം. സമ്പന്നരായ കുട്ടികളുടെ ഒപ്പം കളിച്ചും ചിരിച്ചും സൗഹൃദം സ്ഥാപിച്ചും വളരാനുള്ള സാഹചര്യം ദരിദ്ര ചുറ്റുപാടുകളിൽ നിന്നുള്ള കുട്ടികള്‍ക്ക് ലഭിച്ചാല്‍ ഇത് ഭാവിയില്‍ അവരുടെ വരുമാനം വർധിപ്പിക്കുമെന്നും ദാരിദ്ര്യത്തിന്‍റെ തോത് ലഘൂകരിക്കപ്പെടുമെന്നുമാണ് അമേരിക്കയില്‍ നടന്ന പഠനം കണ്ടെത്തിയത്. ഹാര്‍വാര്‍ഡ്, ന്യൂയോര്‍ക്ക് , സ്റ്റാന്‍ഫോഡ് സര്‍വകലാശാലകളിലെയും സാന്‍റ ഫേ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും സാമ്പത്തിക ശാസ്ത്രജ്ഞരാണ് ഗവേഷണത്തിന് നേതൃത്വം വഹിച്ചത്.

70 ശതമാനം കൂട്ടുകാരും സമ്പന്നരായ ഒരിടത്ത് വളരുന്ന ദരിദ്ര കുട്ടികളുടെ ഭാവി വരുമാനം 20 ശതമാനം വർധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത്തരത്തില്‍ വിവിധ വരുമാനക്കാര്‍ക്കിടയിലുള്ള സൗഹൃദത്തിന് സ്കൂളിന്‍റെ നിലവാരം, കുടുംബ ഘടന, തൊഴില്‍ ലഭ്യത, സമുദായം എന്നീ ഘടകങ്ങളേക്കാള്‍ ദാരിദ്ര്യ ലഘൂകരണത്തില്‍ സ്വാധീനം ചെലുത്താനാകുമെന്ന് ഗവേഷകര്‍ പറയുന്നു. 

25നും 44നും ഇടയിലുള്ള 72 ദശലക്ഷം ഫെയ്സ്ബുക്ക് സൗഹൃദങ്ങളെ ഈ പഠനത്തിനായി ഗവേഷകര്‍ അവലോകനം ചെയ്തു. വിവിധ വരുമാനക്കാര്‍ ഇടകലര്‍ന്ന് ജീവിക്കുന്ന സമൂഹങ്ങളില്‍ വളരുന്ന വരുമാനം കുറഞ്ഞ കുടുംബങ്ങളിലെ കുട്ടികള്‍ ദാരിദ്ര്യത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധ്യത അധികമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്ധന്‍ രാജ് ചെട്ടി പറയുന്നു. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വിവിധ ചുറ്റുപാടുകളില്‍ നിന്നുള്ള കുട്ടികള്‍ക്ക് ഇടപഴകാനും സൗഹൃദം സ്ഥാപിക്കാനും കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതായും നേച്ചര്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}