ADVERTISEMENT

‘നമ്മൾ ഇനി ഫ്രണ്ട്സ്’ ഈ ഒരൊറ്റ ഡയലോഗ് മതി കുട്ടികൾക്ക് കൂട്ടുകൂടാൻ. പക്ഷേ, വളരുംതോറും സൗഹൃദങ്ങൾ വളർത്തിയെടുക്കൽ ചിലർക്ക് വെല്ലുവിളിയായി മാറും. പലതരം അനാവശ്യ ചിന്തകളാണ് ഇതിനു കാരണം. ഇത്തരം തടസ്സങ്ങൾ മറികടന്ന് താൽപര്യം തോന്നുന്നവരോട് കൂട്ടുകൂടാൻ റിലേഷൻഷിപ്പ് വിദഗ്ധർ നൽകുന്ന 5 സിംപിൾ ടിപ്സ് ഇതാ.

∙ ഇഷ്ടങ്ങൾ തുറന്നുപറയുക 

പൊതുവായ താൽപര്യങ്ങൾ ചൂണ്ടിക്കാണിക്കുക എന്നതാണ് സൗഹൃദം ശക്തമാക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി. ഭക്ഷണം ഇഷ്ടമുള്ളവരാണെങ്കിൽ വ്യത്യസ്തമായ ഭക്ഷണങ്ങൾ ലഭിക്കുന്ന സ്ഥലങ്ങൾ നിർദേശിക്കുക. ട്രക്കിങ് ഇഷ്ടമാണെന്നും ഒന്നിച്ച് ചെയ്യാമെന്നും പറയാം. ഇങ്ങനെ പൊതുവായ ഇഷ്ടങ്ങളിലൂടെ സൗഹൃദം സ്ഥാപിക്കാം.

∙ ചോദിച്ചറിയുക

ഒരാളോട് എങ്ങനെ സംസാരിച്ചു തുടങ്ങണം എന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. ഏതു വിഷയത്തിൽ തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നെല്ലാം ചിന്തിക്കാം. പക്ഷേ ഇതിനേക്കാൾ എളുപ്പമാണ് ആ വ്യക്തിയോട് കാര്യങ്ങൾ ചോദിച്ചറിയുന്നത്. തീരെ പരിചയമില്ലാത്ത വ്യക്തിയോട് സ്വകാര്യ വിവരങ്ങൾ ചോദിച്ചറിയുക എന്നല്ല ഇതിനർഥം. ഹാങ് ഔട്ട്, റസ്റ്ററന്റ്, ഷോപ്പിങ് സെന്റർ തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ചോദിക്കാം. തന്നോട് അഭിപ്രായം ചോദിക്കുന്ന വ്യക്തിയെ ഒരാളും തള്ളിക്കളയില്ല. കുറച്ചുകൂടി വ്യക്തിപരമായ അടുപ്പമായാൽ ജോലി സ്ഥലത്തെ ടെൻഷൻ, കുട്ടികൾ പഠിക്കുന്ന സ്കൂൾ തുടങ്ങിയ കാര്യങ്ങള്‍ ചോദിക്കാം. ഇതെല്ലാം സൗഹൃദം വളർത്താൻ സഹായിക്കും.

∙ മനസ്സുതുറന്ന് അഭിനന്ദിക്കാം 

അഭിനന്ദനം ആഗ്രഹിക്കാത്തവർ ആരാണുള്ളത്? പരിചയം ഒന്നുമില്ലാത്ത ഒരാളിൽ നിന്നാകുമ്പോൾ പ്രത്യേകിച്ചും. ‘നല്ല  ടോപ്പ്’ എന്ന മട്ടിലുള്ള പ്രശംസയെക്കാളും നല്ലത് ആ വ്യക്തിയുടെ സംസാര രീതി, കഴിവ്, പുഞ്ചിരി എന്നിവയൊക്കെ അഭിനന്ദിക്കുന്നതാണ്. പൊള്ളയായ അഭിനന്ദനങ്ങൾ വിപരീത ഫലമേ ചെയ്യൂ എന്ന കാര്യം ഓർമയിൽ ഉണ്ടാവണം.

∙ വിഷമഘട്ടങ്ങളിൽ കൂടെ നിൽക്കാം

അത്യാവശ്യഘട്ടങ്ങളിലാണ് നല്ല സുഹൃത്തുക്കളെ തിരിച്ചറിയാൻ കഴിയുക എന്നാണ് പൊതുവേ പറയുക. വിഷമഘട്ടത്തിൽ കൂട്ടുകാരനോടൊപ്പം ഉറച്ചു നിൽക്കുന്നത് ബന്ധങ്ങൾ ദൃഢമാക്കാൻ സഹായിക്കും. 

∙ പോസിറ്റീവ് മന്ത്രം 

എപ്പോഴും പോസിറ്റീവ് ആയിരിക്കുന്ന ഒരു വ്യക്തിയുടെ സൗഹൃദം ആരും കൈവിടില്ല. അതുകൊണ്ട് എപ്പോഴും ഒരു പുഞ്ചിരിയോടെ ഇരിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com