സന്തോഷത്തിന്റെ 365-ാം ദിവസത്തിൽ എലീനയും രോഹിത്തും

alina-padikkal-celebrated-wedding-anniversary-with-rohith-pradeep
SHARE

ഒന്നാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് അവതാരകയും നടിയുമായ എലീന പടിക്കൽ. സന്തോഷകരമായ 365 ദിവസം പിന്നിട്ടുവെന്ന് താരം സമൂഹമാധ്യമത്തിൽ കുറിച്ചു. വിവാഹത്തിന് അനുബന്ധിച്ചുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. 

2021 ഓഗസ്റ്റ് 30ന് രോഹിത്തിന്റെ സ്വദേശമായ കോഴിക്കോട് വച്ചായിരുന്നു ഇവരുടെ വിവാഹം. ‘‘സന്തോഷത്തിന്റ 365 ദിവസങ്ങൾ. 30.08.2021 മുതൽ 30.08.22 വരെ. ഒന്നാം വിവാഹവാർഷികാശംസകൾ രോഹിത് പ്രദീപ്. സുരക്ഷിതയും സന്തോഷവതിയുമാണ്’’ – താരം കുറിച്ചു. 

അവതാരകയായി തിളങ്ങിയ എലീന, ബിഗ് ബോസിലെ മത്സരാർഥിയായും ശ്രദ്ധ നേടി. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ്. കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്. 

സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. വ്യത്യസ്ത മതത്തിൽപ്പെട്ടവരായിതനാൽ ഇരു കുടുംബങ്ങളും എതിർത്തു. എങ്കിലും സമ്മതിക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു തീരുമാനം. ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ പ്രണയസാഫല്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}