ദേവിക ഗര്‍ഭിണിയാണ്; സന്തോഷം പങ്കുവച്ച് വിജയ് മാധവ്: വിഡിയോ

vijay-madhav-anddevika-nambiar-announces-pregnancy
Image Credits: Vijay Madhav/ Instagram
SHARE

ഭാര്യയും നടിയുമായ ദേവിക നമ്പ്യാര്‍ ഗർഭിണിയാണെന്നു വെളിപ്പെടുത്തി സംഗീത സംവിധായകൻ വിജയ് മാധവ്. യുട്യൂബ് വിഡിയോയിലൂടെയാണ് താരദമ്പതികൾ സന്തോഷം പങ്കുവച്ചത്. കുറച്ചു നാളായി വ്ലോഗ് ചെയ്യാത്തതിനു കാരണം ഇതാണെന്നും വിജയ് പറഞ്ഞു.

സഞ്ചരിക്കുന്ന കാറിൽ നിന്നാണ് പുതിയ വിഡിയോ. ഗർഭത്തിന്റെ ആദ്യ മൂന്നുമാസക്കാലം ചിലയാളുകൾക്ക് ബുദ്ധിമുട്ടായിരിക്കും. ഛർദിയും ക്ഷീണവുമൊക്കെയുണ്ട്. ഒന്നര മാസമായി മിക്കപ്പോഴും കിടക്കുകയാണ്. മൊബൈലോ സമൂഹമാധ്യമങ്ങളോ ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. ചില ഷോകള്‍ ഒഴിവാക്കേണ്ടി വന്നു. എന്തുകൊണ്ടാണ് വ്ലോഗ് ചെയ്യാത്തതെന്നു ചോദിച്ച് നിരവധി സന്ദേശങ്ങൾ ലഭിച്ചിരുന്നു. എന്നാല്‍ ഓരോരുത്തരോടായി പറയുക എളുപ്പമല്ലാത്തതിനാലാണ് വിഡിയോ ചെയ്യുന്നത്. മൂന്നു മാസം കഴിഞ്ഞിട്ടേ പറയാവൂ എന്നു വീട്ടുകാരുടെ നിര്‍ദേശവുമുണ്ടായിരുന്നു. ഇനി ആരോഗ്യ സ്ഥിതിക്ക് അനുസരിച്ച് വ്ലോഗ് ചെയ്യാമെന്ന് വിശ്വസിക്കുന്നു. എല്ലാവരുടെയും സന്തോഷം സ്നേഹവും തീർച്ചയായും ഉണ്ടാവണമെന്നും വിജയ്‌യും ദേവികയും വ്ലോഗിലൂടെ പറഞ്ഞു.

2022 ജനുവരി 22ന് ഗുരുവായൂര്‍ അമ്പലത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ബാലമണി എന്ന സീരിയലിലൂടെയാണ് ദേവിക മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായത്. പരിണയത്തിലെ കൃഷ്ണവേണി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. അവതാരകയായും തിളങ്ങി. സംഗീത റിയാലിറ്റി ഷോയിലെ മത്സരാർഥിയായാണു വിജയ് മാധവ് പ്രശസ്തനാകുന്നത്. പിന്നീട് സംഗീതസംവിധാന രംഗത്ത് സജീവമായി. മുൻപ് പരിചയമുണ്ടായിരുന്നെങ്കിലും പ്രണയവിവാഹമല്ല എന്നു ഇരുവരും വെളിപ്പെടുത്തിയിരുന്നു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}