‘പ്രണയത്തിന്റെ സൈൻ’; കുഞ്ഞിന്റെ പേരും ചിത്രവും പങ്കുവച്ച് മൃദുലയും യുവയും

mridhula-and-yuva-shared-the-photos-naming-ceremony-of-their-child
SHARE

മകളുടെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സീരിയൽ താരങ്ങളായ മൃദുല വിജയും യുവകൃഷ്ണയും. ധ്വനി കൃഷ്ണ എന്നാണ് പേരിട്ടിരിക്കുന്നത്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ പരമ്പരാഗത രീതിയിലായിരുന്നു ചടങ്ങ്.

ഞങ്ങളുടെ കുഞ്ഞു രാജകുമാരി ധ്വനി കൃഷ്ണയെ പരിചയപ്പെടുത്തുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നാണ് ചിത്രങ്ങൾക്കൊപ്പം യുവ കുറിച്ചു. ഞങ്ങളുടെ പ്രണയത്തിന്റെ പ്രതീകം എന്നാണ് മൃദുല കുറിച്ചത്.

ഓഗസ്റ്റ് 18ന് ആണ് ഇവർക്ക് കുഞ്ഞ് പിറന്നത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച ഹൃദ്യമായ കുറിപ്പിലൂടെയാണ് മൃദുല ഇക്കാര്യം ആരാധകരെ അറിയിച്ചത്. ‘‘ഒരു പെൺകുഞ്ഞിനെ നൽകി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ദൈവത്തിന് നന്ദി. പ്രാർഥനയും അനുഗ്രഹങ്ങളുമായി കൂടെ നിന്ന സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി.’’– എന്നാണ് കുഞ്ഞിന്റെ കൈകളുടെ ചിത്രത്തോടൊപ്പം മൃദുല അന്ന് കുറിച്ചത്.

2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ ടെലിവിഷൻ രംഗത്ത് സജീവസാന്നിധ്യമാകുന്നത്. 2021 ജൂലൈ 8ന് രാവിലെ ആറ്റുകാൽ ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}