ADVERTISEMENT

നടി താരാ കല്യാൺ ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയാണെന്നും എല്ലാവരുടെയും പ്രാർഥന വേണമെന്നും അഭ്യർഥിച്ച് മകൾ സൗഭാഗ്യ രംഗത്തെിയിരുന്നു. ഇപ്പോഴിതാ ശസ്ത്രക്രിയയ്ക്കുശേഷമുള്ള താരാകല്യാണിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് മകള്‍. ആശുപത്രിക്കിടക്കിലുള്ള താരയുടെ ചിത്രത്തിനൊപ്പം ആത്മാർഥമായ പ്രാര്‍ഥനയ്ക്ക് നന്ദിയുണ്ടെന്നും സൗഭാഗ്യ കുറിച്ചു. 

പേരമകൾ സുദർശനയെ എടുത്തു നിൽക്കുന്ന താരാകല്യാണിന്റെ ചിത്രം പങ്കുവച്ചാണ് സൗഭാഗ്യ ശസ്ത്രക്രിയയുടെ വിവരം ആരാധകരെ അറിയിച്ചത്. ശബ്ദം അടഞ്ഞിരിക്കുകയാണെന്നും വൈകാതെ ഒരു ശസ്ത്രക്രിയ ഉണ്ടാകുമെന്നും താര മുൻപ് ആരാധകരെ അറിയിച്ചിരുന്നു. 

ശസ്ത്രക്രിയുടെ വിവരം അറിയിച്ച് സൗഭാഗ്യ പങ്കുവച്ച കുറിപ്പ്; 

എനിക്ക് ഒരു വലിയ കുടുംബമുണ്ട്. ഒരിക്കൽ പോലുംനേരിട്ട് കണ്ടിട്ടിട്ടിലാത്ത എത്രയോ ആളുകൾ. നിങ്ങളെന്നെ സ്നേഹിക്കുന്നുണ്ട്, എന്നെ മാത്രമല്ല എന്റെ കുടുംബത്തെയും. നിങ്ങൾ അമ്മയ്ക്ക് വേണ്ടി പ്രാർഥിക്കും എന്നുറപ്പുണ്ട്. നിങ്ങളുടെ പ്രാർഥനയുടെ ശക്തി ഞങ്ങൾക്ക് തുണയായുണ്ടാവട്ടെ .

അമ്മയെ ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടു പോകുന്നതിനു മുമ്പുള്ള മനോഹരമായ നിമിഷം. ഞാനാ നിമിഷം വീണ്ടും വീണ്ടും മനസ്സിൽ കണ്ടുകൊണ്ടരിക്കുന്നു’’ – സൗഭാഗ്യ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com