ADVERTISEMENT

ഈ വർഷവും കർവാ ചൗത്ത് ആഘോഷമാക്കി ബോളിവുഡ് സുന്ദരി ശിൽപ ഷെട്ടി. ഉപവാസം അവസാനിപ്പിക്കുമ്പോള്‍ എടുത്ത ചിത്രം താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ചന്ദ്രനെ നോക്കാൻ ഉപയോഗിക്കുന്ന അരിപ്പ രാജ് കുന്ദ്രയുടെ നേരെ പിടിച്ചു നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്. നടൻ അനിൽ കപൂറാണ് ചിത്രം പകർത്തിയത്. 

 

ചുവപ്പ് സാരിയായിരുന്നു ശിൽപയുടെ വേഷം. സ്ലീവ്‌ലസ് ബ്ലൗസ് പെയർ ചെയ്തു. എല്ലാ വർഷവും കർവാ ചൗത്തിന് ചുവപ്പ് നിറത്തിലുള്ള വസ്ത്രമാണ് താരം ധരിക്കാറുള്ളത്. 

 

രാജ്കുന്ദ്രയ്ക്കെതിരെയുള്ള അശ്ലീല സിനിമാ നിർമാണ കേസും തുടർന്നുണ്ടായ വിവാദങ്ങളും സൃഷ്ടിച്ച പ്രതിസന്ധിയിലായിരുന്നു കഴിഞ്ഞ വർഷത്തെ കർവാ ചൗത്. ചടങ്ങുകൾ മുടക്കിയില്ലെങ്കിലും കാര്യമായ ആഘോഷങ്ങളൊന്നും കഴിഞ്ഞ വർഷം നടത്തിയിരുന്നില്ല. എന്നാൽ ഇത്തവണ ശിൽപ, കുന്ദ്ര ദമ്പതികൾ കർവാ ചൗത് ആഘോഷമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com