‘ദ്രവിക്കാൻ പോകുന്ന ശരീരമല്ലേ, സഹകരിക്കണം’: യുവാവിന് മറുപടിയുമായി ശാലിനി നായർ

anchor-shalini-nair-on-obscene-message
Image Credits: Shalini Nair/ Instagram
SHARE

അപമര്യാദയായി സന്ദേശമയച്ച യുവാവിന് മറുപടിയുമായി അവതാരക ശാലിനി നായർ. ദ്രവിക്കാൻ പോകുന്ന ശരീരമല്ലേ സഹകരിക്കണമെന്നും പകരം വലിയൊരു തുക നൽകാമെന്നുമായിരുന്നു സന്ദേശം. തന്റെ ശരീരം വിൽപന ചരക്കല്ല. മുൻപും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആങ്കറിങ് ആണ് ജോലിയെന്നും സഹായിക്കാനാണ് ഉദ്ദേശമെങ്കിൽ അതിനുള്ള അവസരം നൽകുകയാണ് വേണ്ടതെന്നും ശാലിനി കുറിച്ചു. 

യുവാവിന്റെ സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടും പങ്കുവച്ചിട്ടുണ്ട്.

ബിഗ്ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയായാണ് തൃശൂർ സ്വദേശിനി ശാലിനി ശ്രദ്ധേയയാകുന്നത്. 

ശാലിനിയുടെ കുറിപ്പ് വായിക്കാം;

MY BODY IS NOT FOR SALE

MY FLESH IS NOT FOR SALE

എന്റെ ശരീരം വിൽപനക്കുള്ളതല്ല!!

നല്ല വാർത്തകൾ മാത്രം അറിയിച്ചു കൊണ്ട് പ്രിയപ്പെട്ടവരെ കാണാൻ വരണമെന്ന് ആഗ്രഹമുണ്ട് പക്ഷേ സാധിക്കണ്ടേ. സമ്മതിക്കില്ല ചിലർ! അത്ര സങ്കടം നിങ്ങൾക്കുണ്ടെങ്കിൽ അവതരണം ആണ് എന്റെ പ്രൊഫഷൻ. നിങ്ങളുടെ വീട്ടിലോ അറിവിൽ എവിടെയെങ്കിലുമോ വിവാഹങ്ങളോ മറ്റ് ആഘോഷങ്ങളോ ഉണ്ടെങ്കിൽ അവതാരകയായി വിളിക്കൂ. ഭംഗിയായി പ്രോഗ്രാം ചെയ്യാം. അതിൽ സംതൃപ്തി തോന്നിയാൽ അർഹിക്കുന്ന പ്രതിഫലം തരൂ. അങ്ങിനെയും എന്നെയും കുടുംബത്തെയും നിങ്ങൾക്ക് സഹായിക്കാമല്ലോ!! കഷ്ടപ്പാടിന്റെ വേദനയുൾക്കൊണ്ട് മനസ്സിനെ പാകപ്പെടുത്തി മുന്നോട്ട് പോവുകയാണ്. സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കരുത്. ഇതൊന്നും മൈൻഡ് ചെയ്യണ്ട എന്ന് പറഞ്ഞാലും നമ്മുടെ ചില സമയത്തെ മൗനം പോലും ഇക്കൂട്ടർ അവർക്ക് അനുകൂലമായി കരുതും. അച്ഛനും ആങ്ങളയും കുഞ്ഞും ഉൾപ്പെടെ ഈ പോസ്റ്റ്‌ കാണുമെന്നറിയാം. അവർ കാണാതെ, അവർ അറിയാതെ ഇതുപോലെയുള്ള ഒരുപാട് സംഭവങ്ങൾ മറച്ചു വച്ചിട്ടുണ്ട്. പക്ഷേ ഇനി അറിയണം. നാളെ എന്റെ സഹോദരനോ മകനോ വേറൊരു പെൺകുട്ടിയോട് ഇത് പോലെ പെരുമാറില്ല! അത് പോലെ ഒരുപാട് സഹോദരങ്ങൾ ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു. നിങ്ങൾക്കുള്ള വിൽപന ചരക്കല്ല എന്റെ ശരീരം. ഇതിൽ ഉയിർ വാഴുന്നുണ്ടെങ്കിൽ അത് എന്റെ പ്രിയപ്പെവർക്ക് വേണ്ടി മാത്രമാണ്!!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS