ചില വിഡിയോകൾ കാഴ്ചക്കാരുടെ ഹൃദയത്തിൽ തൊടും. സഹോദരബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ഒരു വിഡിയോ കാഴ്ചക്കാരുടെ ഹൃദയം കവരുകയാണ്. അനിയത്തിക്ക് ചേട്ടന്‍ ഒരു സ്കൂട്ടർ സമ്മാനിക്കുന്നതാണ് വിഡിയോയിലുള്ളത്. സമ്മാനം കണ്ടതോടെ അനിയത്തിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നു. അവൾ ചേട്ടനെ കെട്ടിപിടിച്ച് കരയുന്നതും കാണാം.
ഐശ്വര്യ ബന്ദനീ എന്ന ഇൻസ്റ്റഗ്രാം ഉപഭോക്താവ് ആണ് വിഡിയോ പങ്കുവച്ചത്. സഹോദരൻ സർവേഷ് ആണ് ഐശ്വര്യയ്ക്ക് സ്കൂട്ടർ സമ്മാനിച്ചത്. ഒരു കോടിയിലധികം കാഴ്ചക്കാരെ വിഡിയോയ്ക്ക് ലഭിച്ചു. വിഡിയോ കണ്ടപ്പോൾ കണ്ണു നിറഞ്ഞെന്നും രണ്ടു പേരും എന്നും സ്നേഹത്തോടെയും സന്തോഷത്തോടെയും ഇരിക്കട്ടേയെന്നുമാണ് കമന്റുകൾ.