ADVERTISEMENT

വിവാഹമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളോട് പ്രതികരിച്ച നടി ഗൗരി കൃഷ്ണൻ. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നല്‍കിയുള്ള വിഡിയോ താരം യുട്യൂബിൽ പങ്കുവച്ചു. വിവാഹത്തിന്റെ ദൃശ്യങ്ങൾ പകര്‍ത്താന്‍ ചുറ്റും കൂടിയ ഓൺലൈൻ മാധ്യമപ്രവർത്തകരോട് മാറി നിൽക്കാൻ പറഞ്ഞതു മുൻനിർത്തി ഗൗരിക്കെതിരെ വിമർശനം ഉയർന്നിരുന്നു. വിവാഹത്തിനായി അമിതമായി പണം ചെലവഴിക്കുന്നതിനോട് താൽപര്യമില്ലെന്നും ഗൗരി പറഞ്ഞിരുന്നു. എന്നാൽ വിവാഹസാരിയിലും മേക്കപ്പിലും ആഡംബരം കാണിച്ചുവെന്നും വിമർശനമുണ്ടായി. ഇതിന് ഗൗരിയും ഭര്‍ത്താവ് മനോജും മറുപടി നൽകി.

 

അതിഥികൾക്ക് വിവാഹം കാണാനാവാത്ത വിധം മാധ്യമപ്രവർത്തകർ ചുറ്റും നിന്നതോടെയാണ് മാറിനിൽക്കാൻ ആവശ്യപ്പെട്ടത്. ആരെയും വേദനിപ്പിക്കുകയോ കുറ്റപ്പെടുത്തുകയോ അല്ല അതിലൂടെ ഉദ്ദേശിച്ചത്. ചടങ്ങിന്റെ ഭാഗമാകേണ്ടവർക്കു പോലും വേദിയിലേക്ക് വരാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഞങ്ങൾ ചുമതലപ്പെടുത്തിയ ഫൊട്ടോഗ്രഫർമാർക്ക് ചിത്രങ്ങൾ പകർത്താനും സാധിക്കുന്നുണ്ടായിരുന്നില്ല. ഈയൊരു അവസ്ഥയിൽ വിഷമം തോന്നിയപ്പോൾ എന്താണിതെന്ന് ചോദിക്കുകയായിരുന്നുവെന്ന് ഗൗരി പറയുന്നു. 

 

ആഡംബരമില്ലാതെ വിവാഹം നടത്തണമെന്നു പറഞ്ഞിട്ട് അവസാനം സാരിയിലും മേക്കപ്പിലും ആഡംബരം കാണിച്ചല്ലോ എന്നായിരുന്നു ഒരു ആരാധികയുടെ ചോദ്യം. ‘‘ഒരുപാട് പണം കളയരുത് എന്നാണു പറഞ്ഞത്. ഒരുപാട് പണം ചെലവഴിക്കാതെ നന്നായി ഒരുങ്ങാൻ സാധിക്കുമ്പോൾ എന്തിന് അതൊഴിവാക്കണം. കല്യാണ ദിവസം ചുരിദാര്‍ ഇട്ടു നിൽക്കാൻ പറ്റില്ല. പട്ടുസാരി തന്നെ ഉടുക്കണം. എനിക്ക് പട്ടുസാരികളോട് ഇഷ്ടമുണ്ട്. എന്നു കരുതി ലക്ഷങ്ങൾ വിലയുള്ള സാരിയൊന്നുമല്ല. മേക്കപ് ചെയ്തത് മേക്കപ് ആർട്ടിസ്റ്റിന്റെ സ്വാതന്ത്ര്യമാണ്. ഞാൻ അവരുടെ ജോലിയിൽ കൈകടത്താൻ പോയിട്ടില്ല. അത് അവരുടെ കഴിവിന് അനുസരിച്ച് മാറി മാറി ചെയ്തു. അത് ആഡംബരമല്ലല്ലോ’’– ഗൗരി പറഞ്ഞു.

 

പൗര്‍ണമിത്തിങ്കൾ സീരിയലിലൂടെ ശ്രദ്ധേയയായ ഗൗരി കൃഷ്ണൻ, അതേ സീരിയലിന്റെ സംവിധായകനായ മനോജ് പേയാടിനെയാണ് വിവാഹം ചെയ്തത്. നവംബർ 24ന് കോട്ടയത്തു വച്ചായിരുന്നു ചടങ്ങ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com