ADVERTISEMENT

ബ്ലൂംബെർഗിന്റെ ലോകധനികരുടെ പുതിയ പട്ടിക പുറത്തുവന്നപ്പോൾ യൂറോപ്പിൽനിന്ന് ആദ്യമായൊരാൾ ഒന്നാമതെത്തി. ഫ്രഞ്ച് ആഡംബര ബിസിനസ് രാജാവ് ബെർണഡ് ആർണോൾട്ട് ആണത്. ടെസ്‌ലയുടെയും സ്പേസെക്സിന്റെയും ഇപ്പോൾ ട്വിറ്ററിന്റെയും ഉടമയായ ഇലോൺ മസ്കിനെയും ഇന്ത്യയുടെ ഗൗതം അദാനിയെയും പിന്തള്ളി ആർണോൾട്ട് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തുമ്പോൾ വേറെയും ചില റെക്കോർഡുകൾ കൂടി ഭേദിക്കപ്പെടുന്നുണ്ട്. 2012ൽ ബ്ലുംബെർഗ് ധനികരുടെ പട്ടിക പുറത്തുവിടാൻ തുടങ്ങിയപ്പോൾ മുതൽ കയറിയുമിറങ്ങിയും അധികകാലം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മെക്സിക്കൻ ടെലികമ്യൂണിക്കേഷൻ ബിസിനസുകാരനായ കാർലോസ് സ്ലിം, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ആമസോൺ സിഇഒ ജെഫ് ബെസോസ്, ഇലോൺ മസ്ക് തുടങ്ങിയവരെല്ലാം സാങ്കേതികവിദ്യയുടെ ലോകത്തുനിന്നുള്ളവരാണെങ്കിൽ ആദ്യമായാണ് ഒരു ഫാഷൻ ബിസിനസുകാരൻ സ്വത്തിന്റെ കാര്യത്തിൽ ലോകത്തിൽ ഒന്നാമനാകുന്നത്. ഗേറ്റ്സും ബെസോസും മസ്കും അമേരിക്കക്കാരായതിനാൽ ലോകധനികരിലെ ഒന്നാം സ്ഥാനം യുഎസിന്റെ കുത്തകയായിരുന്നെന്നു പറയാം. ഈ കുത്തകയാണ് ഫ്രാൻസിൽനിന്നുള്ള ഈ ആഡംബര/ഫാഷൻ ബിസിനസുകാരൻ തകർത്തത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 159 ബില്യൻ ഡോളറാണ് ആർണോൾട്ടിന്റെ ആസ്തി. ഏതാണ്ട് 13 ലക്ഷം കോടി രൂപ വരുമിത്. 139 ബില്യൻ ഡോളറുമായി ഇലോൺ മസ്ക് രണ്ടാമതും 110 ബില്യൻ ഡോളറുമായി ഗൗതം അദാനി മൂന്നാമതുമുണ്ട്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com