ഒരു സഞ്ചാരി ഏറ്റവും വിഷമിക്കുന്ന സമയം ഏതായിരിക്കും? നിസ്സംശയം പറയാം, അയാൾക്കു യാത്ര ചെയ്യാൻ സാധിക്കാത്ത സമയമായിരിക്കും. വീണ്ടും യാത്ര ചെയ്യാൻ സാധിക്കുന്നതാകട്ടെ ഏറ്റവും വലിയ സന്തോഷവും. കോവിഡ് പൂട്ടിയിട്ട വർഷങ്ങൾക്കു ശേഷം ലോകം വീണ്ടും സജീവമായ 2022ൽനിന്ന് അടുത്ത വർഷത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നു ചോദിച്ചാൽ സന്തോഷ് ജോർജ് കുളങ്ങര പറയും– ‘‘ലോകം പഴയതിലും ആവേശത്തോടെ മുന്നോട്ടു പോകുന്നു. കോവിഡ് പ്രശ്നങ്ങളൊക്കെ അവർ മറന്നു തുടങ്ങി. ഒരു പ്രതിസന്ധി വലിയ വിജയങ്ങൾ നൽകുമെന്നും കോവിഡിലൂടെ നമ്മൾ പഠിച്ചു. പല മടങ്ങ് വേഗത്തിൽ കുതിക്കുന്ന മാറ്റങ്ങളാണ് ലോകത്തിൽ കാത്തിരിക്കുന്നത്. പ്രത്യേകിച്ച് 2023ൽ.’’ മലയാളികളിൽ ഏറ്റവും കൂടൂതൽ ലോകം കണ്ട വ്യക്തി എന്ന ചോദ്യത്തിന് സംശയമില്ലാതെ പറയാവുന്ന ഉത്തരമാണു സന്തോഷ് ജോർജ് കുളങ്ങര. അതിനാൽത്തന്നെ, വരുംകാലത്തേക്കു നോക്കുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രസക്തിയേറെ. കോവിഡും അതിനുശേഷമുള്ള ലോകവും 2023ലെ പ്രതീക്ഷകളും സന്തോഷ് ജോർജ് കുളങ്ങര പങ്കുവയ്ക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ. ഇന്ത്യയുടെ മാറ്റവും എങ്ങനെ ഇന്ത്യ മാറണമെന്ന കാഴ്ചപ്പാടും അദ്ദേഹം വായനക്കാരോടു പങ്കുവയ്ക്കുന്നു. അനേകരാജ്യങ്ങളിലെ യാത്രകളുടെ അനുഭവ സമ്പത്ത് ഒളിപ്പിച്ച അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്, ഒപ്പം താഴെ ക്ലിക്ക് ചെയ്തു കാണാം സ്പെഷൽ വിഡിയോ ഇന്റർവ്യൂ...
HIGHLIGHTS
- ഞാനിപ്പോഴും പട്ടിണിയാണേ എന്നു വിലപിക്കുന്ന നാടല്ല നമുക്കു വേണ്ടത്
- ഐ.എം. വിജയന്റെയും യേശുദാസിന്റെയും മാർക്ക് നോക്കിയാണോ അവരെ നമ്മൾ വിലയിരുന്നത്?
- മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറന്ന് സന്തോഷ് ജോർജ് കുളങ്ങര