‘മേഘമാണ് ഏറ്റവും മുകളിലെന്നാണ് കരുതിയത്, പക്ഷേ, വിമാനത്തിൽ കയറി പറന്നപ്പോഴാണ് മേഘങ്ങളല്ല, വിമാനമാണ് ഏറ്റവും ഉയരത്തിലെന്ന് മനസ്സിലായത്. നെടുമ്പാശേരി മുതൽ ബെംഗളൂരു വരെയുള്ള ആ യാത്രയിൽ ഞങ്ങളായിരുന്നു ഏറ്റവും ഉയരത്തിൽ,’ ബിന്ദു തമ്പി പറഞ്ഞു. കോട്ടയം ജില്ലയിലെ പനച്ചിക്കാട് പഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളിയാണ് ബിന്ദു. ലോകത്തിലെ എല്ലാം വെട്ടിപ്പിടിച്ച സന്തോഷത്തിലാണ് ബിന്ദു അടക്കമുള്ള പനച്ചിക്കാട്ടെ 21 സ്ത്രീകൾ ഇപ്പോൾ. പണിക്കിടെ പറഞ്ഞ ആ സ്വപ്നം യാഥാർഥ്യമായെന്ന് അവർക്കാർക്കും ഇതുവരെയും വിശ്വസിക്കാനായിട്ടില്ല. ഓരോ ദിവസവും മിച്ചംപിടിച്ച സമ്പാദ്യം ഒരു വർഷത്തോളം കാത്തുവച്ച് അവർ ഒന്നിച്ചു പറന്നു. ആഗ്രഹങ്ങളുടെ കൊടുമുടിയിലേക്ക്. റിപ്പബ്ലിക് ദിനത്തിലെ യാത്ര കഴിഞ്ഞ് പനച്ചിക്കാട്ടേക്കുതന്നെ തിരികെയെത്തി. അവിസ്മരണീയമായ ആ യാത്രയെക്കുറിച്ച്, വിമാനത്തിലെ അനുഭവങ്ങളെക്കുറിച്ച്, ബെംഗളൂരു നഗരത്തിൽ ലഭിച്ച സ്വീകരണത്തെക്കുറിച്ച്, ഡൽഹിയും നയാഗ്രയും ഒക്കെ അടങ്ങുന്ന വരും യാത്രകളുടെ സ്വപ്നങ്ങളെക്കുറിച്ച്, അവർ മനോരമ ഓൺലൈൻ പ്രീമിയത്തോടു വിശദമായി സംസാരിക്കുന്നു.
HIGHLIGHTS
- തൊഴിലുറപ്പ് തൊഴിലാളികളുടെ ആകാശയാത്ര
- കന്നി വിമാനയാത്ര എന്ന സ്വപ്നം യാഥാർഥ്യമാക്കിയ നിശ്ചയദാർഢ്യം
- നയാഗ്രയിലേക്ക് ഇനി കാത്തിരിപ്പ്