സ്നേഹം മാത്രം പോര, ദാമ്പത്യം പ്രണയാർദ്രവും മനോഹരവുമാക്കാൻ ചെയ്യേണ്ട 5 കാര്യങ്ങൾ

5-tips-for-a-happy-married-life
Photo Credit : ProNamy / istockphoto.com
SHARE

ദാമ്പത്യം വിരസതയിലേക്ക് വീഴാതെ, പ്രണയാർദ്രമായി മുന്നോട്ടു കൊണ്ടു പോകാൻ കുറച്ചേറെ ശ്രദ്ധ വേണം. പങ്കാളിയോട് സ്നേഹമുണ്ട് എന്നതു കൊണ്ട് മാത്രം ദാമ്പത്യം സുഖകരമായി മുന്നോട്ടു പോകില്ല. നീ എനിക്ക് വളരെ പ്രിയപ്പെട്ടതാണ് എന്ന തോന്നൽ എന്നും ജീവിതത്തിൽ സൃഷ്ടിക്കേണ്ടതുണ്ട്. ചെറിയ ചില കാര്യങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കിയാൽ അത് എളുപ്പം സാധിക്കും. അത്തരം ചില കാര്യങ്ങൾ ഇതാ...

∙ നന്ദി

തനിക്കു വേണ്ടി പങ്കാളി ചെയ്യുന്നതെല്ലാം കടമ മാത്രമാണ്. അതിന് പ്രത്യേകിച്ച്  നന്ദി പറയേണ്ടതില്ല എന്നു ചിന്തിക്കുന്നവർ നിരവധിയാണ്. എന്നാൽ ആ ധാരണ തെറ്റാണ്. മാത്രമല്ല ദാമ്പത്യത്തെ വെറുമൊരു കടമ എന്ന നിലയിലേക്ക് ചുരുക്കാനും വിരസമാക്കാനും ഇതു കാരണമാകും. അതിനാൽ പങ്കാളി തനിക്ക് ചെയ്ത് തരുന്ന കാര്യങ്ങൾക്ക് മനസ്സ് തുറന്നു നന്ദി പറയൂ.

∙ കേൾക്കാം

എല്ലാവർക്കും പറയാൻ ഇഷ്ടമാണ്. പരാതികൾ, അനുഭവങ്ങൾ, സന്തോഷങ്ങൾ... അങ്ങനെ താൻ പറയും, അത് പങ്കാളി ശ്രദ്ധയോടെ കേൾക്കണം. എന്നാൽ തിരിച്ച് അങ്ങനെയാണോ? അങ്ങനെയാവുക എന്നത് ദാമ്പത്യത്തിൽ സുപ്രധാനമാണ്. ഒരാൾ പറയുകയും മറ്റേയാൾ കേൾക്കുകയും മാത്രം ചെയ്താൽ അവിടെ എന്തോ പ്രശ്നമുണ്ട്. രണ്ടു പേരും കേൾക്കാനും തയാറാകണം. തന്നെ പങ്കാളി ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നൽ ഇത് ജനിപ്പിക്കും.

∙ അഭിനന്ദിക്കാം

പങ്കാളി കരിയറിലും ജീവിതത്തിലും നേടുന്ന നേട്ടങ്ങളെ അഭിനന്ദിക്കാം. അവർ നന്നായി നൃത്തം ചെയ്യുമ്പോൾ, പാട്ടു പാടുമ്പോൾ, പുതിയ കാര്യങ്ങൾ പഠിച്ചെടുക്കുമ്പോഴുമെല്ലാം പങ്കാളിയെ അഭിനന്ദിക്കുക. അത് അവർക്ക് നൽകുന്ന പിന്തുണയും ധൈര്യവും വലുതായിരിക്കും. നിങ്ങളോട് സ്നേഹവും ആരാധനയും തോന്നാൻ അത് സഹായിക്കും. 

∙ സർപ്രൈസ് 

ഏതു ബന്ധത്തിനും നവോന്മഷം നൽകാൻ സർപ്രൈസുകൾ സഹായിക്കും. ദാമ്പത്യത്തിന്റെ കാര്യത്തിൽ ഇത് പ്രത്യേകം പറയേണ്ടതില്ലല്ലോ. സമ്മാനങ്ങൾ, യാത്രകൾ, വിശേഷങ്ങൾ എന്നിങ്ങനെ നൽകാനാവുന്ന നിരവധി സർപ്രൈസുകളുണ്ട്. അതിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താം.

∙ സ്നേഹം പ്രകടിപ്പിക്കാം

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്. മനസ്സിൽ സൂക്ഷിച്ചതുകൊണ്ട് അത് ആർക്കും അനുഭവിക്കാൻ സാധിക്കണമെന്നില്ല. പെരുമാറ്റത്തിലൂടെ, ആഗ്രത്തിലൂടെ, സ്പർശനത്തിലൂടെയെല്ലാം അത് പ്രകടിപ്പിക്കാൻ ശ്രദ്ധിക്കുക. പങ്കാളി ദുഖിച്ചിരിക്കുമ്പോൾ കൈകൾ ചേർത്തു പിടിച്ച് ആശ്വസിപ്പിക്കാം. വിജയിക്കുമ്പോൾ തോളിൽ തട്ടി അഭിനന്ദിക്കാം. അതെല്ലാം ബന്ധം കരുത്തുറ്റതും പ്രണയാർദ്രവുമാക്കും. 

Content Summary: 5 Tips for a Happy Married Life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS