സ്വന്തം സഹോദരിമാരുടെ പ്രണയം സഫലമാകാൻ വേണ്ടി പലതും ചെയ്യുന്ന സഹോദരിമാരെ പറ്റി നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ സഹോദരിമാരെല്ലാം ഒരാളെ തന്നെ ഇഷ്ടപ്പെട്ടാലോ. ഒരിക്കലും പിരിയാതിരിക്കാനായി ഒരാളെ തന്നെ വിവാഹം കഴിക്കുക. കേൾക്കുമ്പോൾ ഒരൽപ്പം കുഴപ്പമുണ്ടെങ്കിലും അങ്ങ് കെനിയയിൽ മൂന്ന് സഹോദരിമാർ ഒരേ പുരുഷനെ തന്നെ വിവാഹം ചെയ്തിരിക്കുകയാണ്.
സഹോദരിമാരായ കേറ്റ്, ഈവ്, മേരി എന്നിവരാണ് സ്റ്റീവോ എന്ന ചെറുപ്പക്കാരനെ വിവാഹം ചെയ്തത്. മൂന്നുപേരും ഐഡന്റിക്കൽ സഹോദരിമാരാണ്. ക്വയർ ബാന്റിലെ അംഗങ്ങളായ സഹോദരിമാർ അവിടെവച്ചാണ് സ്റ്റീവോയെ പരിചയപ്പെടുന്നത്. മൂന്നുപേർക്കും സ്റ്റീവോയെ ഇഷ്ടമായി. ഒരിക്കലും പിരിയാതിരിക്കാനായി അവർ മൂന്നുപേരും സ്റ്റീവോയെ തന്നെ വിവാഹം ചെയ്യാനും തീരുമാനിച്ചു. കാമുകനും അവരുെട ആഗ്രഹത്തിന് സമ്മതം മൂളി.
എല്ലാവരും ഒരുമിച്ച് താമസിക്കുന്നതിന് സന്തോഷമാണെന്നും മൂന്നുപേർക്കുമായി സമയം കണ്ടെത്തുമെന്നും സ്റ്റീവോ പറയുന്നു. തിങ്കളാഴ്ച മേരിയ്ക്കും ചൊവ്വാഴ്ച്ച കേറ്റിനും ബുധൻ ഈവിനും വേണ്ടിയാണ് ഇയാൾ മാറ്റിവെച്ചിരിക്കുന്നത്. ഈ ടൈംടേബിൾ കൃത്യമായി പാലിക്കണമെന്ന് സഹോദരിമാർക്കും നിർബന്ധമുണ്ട്. എന്നാൽ നാലാമതൊരാളെ വിവാഹം കഴിക്കാൻ സ്റ്റീവിനെ സമ്മതിക്കില്ലെന്ന് സഹോദരിമാർ പറഞ്ഞു.
കോമ്രേഡ്സ് ട്രിപ്‍ലെറ്റ്സ് എന്ന യൂട്യൂബ് ചാനലിൽ ഇവർ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. സഹോദരിമാരിൽ ഒരാൾ ഗർഭിണിയാണ്.
Content Summary : Kenyan Man Married Triplets