ADVERTISEMENT

റഷ്യൻ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ മരണത്തോട് അനുബന്ധിച്ചുള്ള അനുശോചന യോഗം മറീന കടൽക്കരയ്ക്കടുത്തുള്ള വേദിയിൽ ചേരുകയാണ്. 1953 മാർച്ച് 1ന് നടന്ന ആ യോഗത്തിൽ, ഡിഎംകെ തലവനായിരുന്ന എം.കരുണാനിധിയായിരുന്നു പ്രധാന താരം. അദ്ദേഹത്തിന്റെ പ്രസംഗത്തിനിടെ സഹായികളിലൊരാൾ പേപ്പറിൽ എഴുതിയ ചെറിയ കുറിപ്പു കൈമാറി. അദ്ദേഹം ഒരു ആൺ കുഞ്ഞിന്റെ പിതാവായെന്നായിരുന്നു സന്ദേശം. അതേ വേദിയി‍ൽ തന്നെ ആ സന്തോഷ വാർത്ത പ്രഖ്യാപിച്ച കരുണാനിധി മകനു സ്റ്റാലിനെന്നും പേരിട്ടു. അയ്യാദുരൈ എന്നു പേരിടാനായിരുന്നു മുൻപ് ആലോചനയെങ്കിലും ജോസഫ് സ്റ്റാലിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു കൊണ്ടിരുന്ന കരുണാനിധി മറ്റൊരു ആലോചനയ്ക്ക് ഇട നൽകാതെ മകനെ സ്റ്റാലിനെന്നു വിളിക്കുകയായിരുന്നു. ജോസഫ് സ്റ്റാലിന്റെ വിപ്ലവ വീര്യം അതേ മൂർച്ചയോടെ സിരകളിലൊഴുകുന്ന ഒരു നേതാവിന്റെ ജനനം കൂടിയായിരുന്നു ആ ദിനം സംഭവിച്ചത്. മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന എം.കെ.സ്റ്റാലിൻ സപ്തതിയിലേക്കു കടക്കുമ്പോൾ ഇതുവരെ കടന്നു വന്ന പാതകളൊന്നും പൂ വിരിച്ചവയായിരുന്നില്ല. നാടകങ്ങളിലൂടെ പേരെടുത്ത, ജയിലിൽ അതിക്രൂര പീഢനങ്ങൾ നേരിടേണ്ടിവന്ന സ്റ്റാലിന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം. ഒപ്പം തമിഴരെ വിസ്മയിപ്പിച്ച, വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലിയെക്കുറിച്ചും.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com