ADVERTISEMENT

സ്വന്തം കുഞ്ഞിനായി ഏറ്റവും മികച്ചത് നൽകാനാണ് ഓരോ മാതാപിതാക്കളും ആഗ്രഹിക്കുക. കുട്ടികളുടെ കാര്യത്തിൽ സുരക്ഷയും ഹൈജീനുമണ് ഏറ്റവും പ്രധാനം. എത്ര വില കൊടുത്തും എന്തും വാങ്ങാൻ മാതാപിതാക്കള്‍ തയ്യാറാണ്. പക്ഷേ, സുരക്ഷിതമായൊരു ബ്രാന്റ് കുട്ടികൾക്കായില്ല. ഈയൊരറ്റ ചിന്തയിൽ നിന്നാണ് ഷാജു തോമസ് എന്ന സംരംഭകന്റെ സ്വപ്നങ്ങൾക്ക്  ചിറകുവെക്കാൻ തുടങ്ങിയത്. കുട്ടികൾക്ക് സുരക്ഷിതത്വം ഒരുക്കി ‘പോപ്പീസ്’ എന്ന ബ്രാന്റിലൂടെ കുട്ടികളുടെ ഒരു ബ്രാന്റ് അംബാസിഡറായിമാറിയിരിക്കുകയാണ് ഷാജു തോമസും പോപ്പീസും. "You have to dream before your dreams can come true" എന്ന അബ്ദുൽ കലാമിന്റെ വാക്കുകൾ അന്വർത്ഥമാക്കുന്ന വിസ്മയകരമായ ജീവിത യാത്രയാണ് ശ്രീ ഷാജു തോമസിന്റെയും പോപ്പീസ് എന്ന ബ്രാൻഡിന്റെയും.    

 

കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും തുടങ്ങി ലോകമെമ്പാടുമുള്ള അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പ്രിയപ്പെട്ട ബേബി-മദർ കെയർ ബ്രാൻഡായി പോപ്പീസ് മാറിയ കഥ ശരിക്കും അവിശ്വസനീയമാണ്. പോപ്പീസിന്റെ ഈ യാത്രയിൽ ഷാജവിന് കൂട്ടായി അദ്ദേഹത്തിന്റെ ഭാര്യ ലിന്റ പി. ജോസും കൂടെയുണ്ട്.  2005ൽ 20 പേരുമായി തുടങ്ങിയ കമ്പനി, ഇന്ന് 2000ത്തിലധികം ജീവനക്കാരുമായി ജൈത്രയാത്ര തുടരുന്നു. 

sucessfull-story-of-popees2

 

2011ൽ ഐഎസ്ഒ സർട്ടിഫിക്കേഷൻ നേടിയ കമ്പനിക്ക് 2016ൽ ഓർഗാനിക് മാനുഫാക്ച്ചറിങിനുള്ള ജിഒഎസ്ടി സർട്ടിഫിക്കേഷനും ലഭിച്ചു. കേരളത്തിനകത്തും പുറത്തും ഫാക്ടറികളുള്ള പോപ്പീസിനു നിലവിൽ കേരളത്തിലും കർണാടകയിലുമായി അൻപതിലേറെ എക്സ്ക്ലൂസിവ് ബ്രാൻഡ് ഔട്ട്‍ലെറ്റുകളുണ്ട്. മലപ്പുറം, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ മാത്രമല്ല, 2021 മുതൽ യുകെയിലും ഓഫീസ് ആരംഭിച്ചു.  2023 ഏപ്രിലിൽ കൊച്ചിയിൽ കോർപ്പറേറ്റ് ഓഫീസ് തുടങ്ങുന്ന പോപ്പീസിനു  ഇ-കോമേഴ്സ് രംഗത്തും ശക്തമായ സാന്നിധ്യമുണ്ട്.

 

മറ്റേർണിറ്റി വെയർ, ന്യൂബോൺ വെയർ, കിഡ്സ് വെയർ, ബേബി അക്സെസ്സറിസ്, ബേബി സോപ്പ്, ബേബി വാഷ്, ബേബി ഫാബ്രിക് വാഷ് തുടങ്ങി നിരവധി വ്യത്യസ്തമായ ഉത്പന്നങ്ങൾ പോപ്പീസിൽ ലഭ്യമാണ്.  മലേഷ്യൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിച്ച പോപ്പീസ് ഡയപ്പെർ പാന്റ്സിനും വിപണിയിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നു. കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ ഉടുപ്പുകളുമായി 2005ൽ തുടങ്ങിയ പോപ്പീസ്, വളരെ വേഗത്തിൽ ഒരു കംപ്ലീറ്റ് ബേബി കെയർ ബ്രാൻഡായി മാറി.  ഇന്ന് പോപ്പീസ് ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഒരു മദർ-ബേബി കെയർ ബ്രാൻഡാണ്. കളിപ്പാട്ടങ്ങളും ഹെർബൽ ബേബി പൗഡറും ഉൾപ്പടെ നിരവധി ഉൽപ്പന്നങ്ങളാണ് പോപ്പീസിൽ നിന്നും വരും ദിവസങ്ങളിൽ വിപണിയിൽ എത്തുന്നത്.  വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പോപ്പീസിന്റെ ഏറ്റവും പുതിയ പ്രോഡക്റ്റായ ഡയപ്പറിനും മറ്റു എഫ്എംസിജി പ്രൊഡക്ടുകൾക്കും കേരളത്തിലുടനീളം ഡിസ്‌ട്രിബ്യൂട്ടെഴ്സിനെയും, സൂപ്പർ സ്റ്റോക്കിസ്റ്റിനെയും കമ്പനി ക്ഷണിച്ചിട്ടുണ്ട്. 

sucessfull-story-of-popees1

 

ഇതിനിടയിൽ നിരവധി അവാർഡുകളും കമ്പനിയെ തേടിയെത്തി.  ഇക്കണോമിക് ടൈംസിന്റെ "ലൈഫ്സ്റ്റൈൽ ബ്രാൻഡ് ഓഫ് ദി ഇയർ പുരസ്കാരവും, കേരളം സർക്കാരിന്റെ എംഎസ്എംഇ അവാർഡും, കാനറാ ബാങ്കിന്റെ ഏറ്റവും നല്ല സംരംഭകനുള്ള അവാർഡും, ഗ്ലോബൽ എക്സല്ലൻസ് അവാർഡും ഇതിൽ ചിലതു മാത്രം. കേവലം ഒരു ബിസിനസ് സ്ഥാപനം എന്നതിൽ നിന്നും വ്യത്യസ്തമായി സാമൂഹ്യ പ്രതിബദ്ധതയുള്ള, ഒട്ടനവധി സിഎസ്ആർ ആക്ടിവിറ്റികൾ നടത്തുന്ന, പരിസ്ഥിതി സൗഹൃദമായ ഒരു സ്ഥാപനമായി പോപ്പീസ് വളർന്നു. കോവിഡ് കാലത്തു സർക്കാർ ആശുപത്രികളിൽ പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യമായി വസ്ത്രങ്ങൾ നൽകി മികച്ച മാതൃകയാകാനും പോപ്പീസിന് കഴിഞ്ഞു. 

  

2025ൽ പോപ്പീസ് ഐപിഒ ലിസ്റ്റിംഗ് ചെയ്യാനൊരുങ്ങുന്നു. ബേബി കെയർ വിപണിയിൽ നിക്ഷേപകർക്ക്  മികച്ച അവസരങ്ങളാണുള്ളത്. ലോകമെമ്പാടും 2022 ൽ 215.14 ബില്യൺ യുഎസ് ഡോളർ വളർച്ച നേടിയ ബേബി കെയർ ഇൻഡസ്ട്രി 2029ൽ 331.92 ബില്യൺ യുഎസ് ഡോളർ വളർച്ച നേടുമെന്നാണ് കണക്കാക്കുന്നത്. ഈ സാദ്ധ്യതകൾ നമ്മുടെ രാജ്യത്തും ബേബി കെയർ വിപണിയിൽ വലിയ മുന്നേറ്റങ്ങളുണ്ടാക്കും. പോപ്പീസ് നിക്ഷേപകർക്കായി വലിയ അവസരങ്ങളാണ് ഒരുക്കിവെച്ചിരിക്കുന്നത്. റീറ്റെയ്ൽ ഫ്രാഞ്ചൈസി സ്വയം നടത്തുവാനും, റീറ്റെയ്ൽ ഫ്രാഞ്ചൈസി നെറ്റ് വർക്കിൽ ഇൻവെസ്റ്റ്മെന്റ് നടത്തുന്നതിനും പോപ്പീസിൽ സൗകര്യമുണ്ട്.  ആകർഷകമായ റിട്ടേൺ ഓൺ ഇൻവെസ്റ്റ്മെന്റ്, സേഫ്റ്റി, ഫ്ലെക്സിബിലിറ്റി തുടങ്ങിയ സവിശേഷതകൾ മറ്റുള്ള സംരംഭങ്ങളിൽ നിന്നും പോപ്പീസിനെ വ്യത്യസ്തമാക്കുന്നു.  ഇനി നിങ്ങൾക്കും ഇന്റർനാഷണൽ ബ്രാൻഡായ പോപ്പീസിന്റെ ബിസിനസ് പങ്കാളിയാവാം. 

 

For more details Visit:

Investment in Franchise Network: 

Video Link:

 

 

 

Content Summary: Sucessfull story of popees

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com