ചുവപ്പു കൊടി കാണുന്നതിന് മുമ്പേ ഓടി രക്ഷപ്പെടണം, ഞാൻ ചെയ്ത തെറ്റ് അതായിരുന്നു: ദിയ കൃഷ്ണ

diya-krishna-about-relationship
Image Credits: Instagram/_diyakrishna_
SHARE

നടൻ കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ സജീവമാണ്. ദിയയുടെ പ്രണയവും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. പ്രണയ ബന്ധം തകർന്നതും ദിയ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ പ്രണയബന്ധത്തെ കുറിച്ചും മുന്നോട്ടുള്ള ജീവിതത്തെ പറ്റിയുമെല്ലാമുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ദിയ. 

ഒരു റിലേഷൻഷിപ്പിൽ ഏറ്റവും ആവശ്യം ട്രസ്റ്റാണെന്നാണ് ദിയ പറയുന്നത്. വൈബ് ആണോ ട്രസ്റ്റാണോ ബന്ധങ്ങൾ നിലനിൽക്കാൻ ആവശ്യം എന്ന ചോദ്യത്തിനാണ് ദിയയുടെ മറുപടി. വൈബുണ്ടെങ്കിൽ മാത്രമേ ഞാൻ ഒരാളുമായി റിലേഷനിലാകു എന്നും എനിക്ക് ഏറ്റവും ആവശ്യം ട്രസ്റ്റാണെന്നും ദിയ പറഞ്ഞു. ഇനി ഡേറ്റിങ്ങൊന്നുമില്ലെന്നും നേരെ വിവാഹമാണെന്നും ദിയ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 

diya-instagram-post
Image Credits: Instagram/_diyakrishna_

ഒരു പ്രണയത്തിൽ റെഡ് സിഗ്‍നൽ കണ്ടാൽ അപ്പോൾ തന്നെ ഓടി രക്ഷപ്പെടണം. ഞാൻ ചെയ്ത തെറ്റ് റെഡ് സിഗ്നല്‍ കണ്ടിട്ടും അത് പച്ചയാകുമെന്ന് കരുതി കാത്തിരുന്നതാണെന്നും ദിയ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. 

Content summary: Diya krishna about relationship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA