കുവൈത്തിൽ വീട്ടു ജോലി ചെയ്തു വരികയായിരുന്ന ഷീബ കോവിഡിന്റെ ആദ്യ നാളുകളിലാണു നാട്ടിലെത്തിയത്. കോവിഡ് കഴിഞ്ഞ് മടങ്ങാമെന്നു കരുതിയിരിക്കെ, 2021 സെപ്റ്റംബറിൽ വയറിനുള്ളിൽ അസ്വസ്ഥത അനുഭവപ്പെടുന്നത്. വിവിധ ആശുപത്രികൾ കയറിയിറങ്ങി ഡിസംബർ മാസത്തോടെ ഗർഭാശയ മുഴയാണെന്നു സ്ഥിരീകരിച്ചു. സർക്കാർ ആശുപത്രികളിൽ സർജറി നടത്തുമ്പോഴുള്ള പതിവു കാല താമസം കുവൈത്തിലേക്കുള്ള മടക്കത്തെ ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാൻ തീരുമാനിച്ചത്. പിന്നീട് നടന്ന സംഭവങ്ങൾ ഓർമ്മിച്ചെടുക്കാൻ പോലും ഷീബയ്ക്കു താൽപര്യമില്ല. തുടർച്ചയായ ശസ്ത്രക്രിയകൾ മൂലമുള്ള കടുത്ത ആരോഗ്യ പ്രശ്നങ്ങളിലാണ് ഷീബ ഇപ്പോൾ. വയറ്റിലെ കടുത്ത പഴുപ്പുബാധയുടെ കാരണം ഇപ്പോഴും അവർക്കറിയില്ല. പക്ഷേ, എംഎൽഎയുടെ ഇടപെടലുണ്ടായ ശേഷം തന്നോടു കൂടുതൽ കടുത്ത നിലപാടിലാണു ഡോക്ടറെന്നും, പ്രതികാര നടപടി ഉണ്ടാകുമോ എന്നു ഭയമുണ്ടെന്നും ഷീബ പറയുന്നു. തന്റെ ആരോഗ്യസ്ഥിതി ഇത്രയ്ക്കു മോശമായതെങ്ങനെ? മനോരമ ഓൺലൈൻ പ്രീമിയത്തോടു ഷീബ സംസാരിക്കുന്നു.
HIGHLIGHTS
- കെ.ബി. ഗണേഷ്കുമാർ എംഎൽഎ നിയമസഭയിൽ പരാമർശിച്ച വിധവ തുറന്നു പറയുന്നു; തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയ്ക്കു ശേഷം വേദന കടിച്ചമർത്തി ബസിൽ വീട്ടിലേക്കു മടങ്ങേണ്ടിവന്ന ദുരിതത്തെക്കുറിച്ച്, വയറ്റിലെ പഴുപ്പുബാധ സംബന്ധിച്ചുള്ള ഡോക്ടറുടെ പ്രതികരണത്തെക്കുറിച്ച്, നേരിട്ട പരിഹാസത്തെക്കുറിച്ച്