ആഴ്ചയിൽ മൂന്നു ദിവസം വീതം ഭാര്യമാർക്ക് വീതിച്ച് നൽകി കുടുംബപ്രശ്നം പരിഹരിച്ചു. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. കുടുംബ കോടതിയിൽ കേസ് വന്നതിനെ തുടർന്നാണ് ഭർത്താവും ഭാര്യമാരും കൂടി കേസ് ഒത്തു തീർപ്പാക്കിയത്. മക്കളുടെ ഭാവിയെ ഓർത്ത് ഒത്തുതീർപ്പിന് ഭാര്യമാർ സമ്മതിക്കുകയായിരുന്നു.
ഗുരുഗ്രാമിൽ എഞ്ചിനിയറായി ജോലി ചെയ്യുന്ന യുവാവ് 2018ലാണ് ആദ്യ വിവാഹം ചെയ്തത്. ഇവർക്ക് ഒരു കുട്ടിയുണ്ട്. ലോക്ഡൗണിൽ ഭാര്യയോടൊപ്പം ഗ്വാളിയാറിലെത്തിയ യുവാവ് തിരിച്ചു വരുമ്പോൾ ഭാര്യയെ ഒപ്പം കൂട്ടിയില്ല. ഇതിനിടെ കൂടെ ജോലി ചെയ്യുന്ന ഒരു യുവതിയുമായി യുവാവ് ഇഷ്ടത്തിലായി. ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.
തുടർന്ന് ആദ്യ ഭാര്യയാണ് ഭർത്താവിനെതിരെ കേസ് നൽകിയത്. കുടുംബ കോടതിയിൽ ഒത്തുതീര്‍പ്പിനായി കോടതി മൂന്നുപേരെയും വിളിച്ചു വരുത്തി. കുട്ടികളുടെ ഭാവിയെ ഓർത്ത് രണ്ടുപേരും പ്രശ്നം പരിഹരിക്കാൻ തീരുമാനിക്കുകയായിരുന്നു. ആഴ്ചയിലെ ആദ്യ മൂന്നു ദിവസം ഒരു ഭാര്യയോടൊപ്പവും അടുത്ത മൂന്ന് ദിവസം അടുത്ത ഭാര്യയോടൊപ്പം താമസിക്കണം. ഞായറാഴ്ച ആരോടൊപ്പം താമസിക്കണമെന്നത് യുവാവിന്റെ ഇഷ്ടമാണെന്നും തീരുമാനത്തിലെത്തി.
Content Summary: Man reaches agreement with two wives