‘വിഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കിൽ നിയമനടപടി’, അപ്സര തനിക്കെതിരെ പരാതി നൽകിയെന്ന് മുൻ ഭർത്താവ്

apsara-kannan
SHARE

സീരിയൽ താരം അപസരയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭർത്താവ് കണ്ണൻ കുറച്ചു ദിവസങ്ങൾക്കു മുമ്പ് രംഗത്തെത്തിയിരുന്നു. അപ്സരയുടെ ഇപ്പോഴത്തെ ഭർത്താവുമായുള്ള പ്രണയമാണ് തങ്ങളുടെ ബന്ധം തകർത്തതെന്നും അപ്സര ആരോപിച്ചതുപോലെ അവളെ ഉപദ്രവിച്ചിട്ടില്ലെന്നുമാണ് കണ്ണൻ യൂട്യൂബ് വിഡിയോയിലൂടെ പ്രതികരിച്ചത്. അതിനു പിന്നാലെ നിരവധി പേരാണ് കണ്ണന് പിന്തുണയുമായെത്തിയത്. എന്നാൽ ഇപ്പോഴിതാ മറ്റൊരു വിഡിയോയുമായെത്തിയിരിക്കുകയാണ് കണ്ണൻ.

ആദ്യ ഭാര്യയ്ക്കെതിരെ താൻ അന്ന് ചെയ്ത വിഡിയോയ്ക്കെതിരെ അപ്സര സൈബർ സെല്ലിൽ പരാതി നൽകിയെന്നാണ് കണ്ണൻ പുതിയ വിഡിയോയിൽ പറയുന്നത്. നിയമം അപ്സരയ്ക്ക് സപ്പോർട്ടാണെന്നും തന്നോട് വിഡിയോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കണ്ണൻ വെളിപ്പെടുത്തി. വിഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നാണ് അപ്സര പറഞ്ഞത്. കേസുമായി മുന്നോട്ടു പോകാനൊന്നും എനിക്ക് സാധിക്കാത്തതിനാൽ വിഡിയോ ഡിലീറ്റ് ചെയ്യുകയാണെന്നും കണ്ണൻ യൂട്യൂബ് വിഡിയോയിൽ വ്യക്തമാക്കി. 

പരാതി നൽകിയതിനു ശേഷം എന്നെ കളിയാക്കുന്ന പോലെയാണ് അവൾ ഇറങ്ങി പോയതെന്നും കണ്ണൻ പറഞ്ഞു. ഇനിയും മറ്റു വിഡിയോകളുമായി എത്തുമെന്നും എല്ലാവരും സപ്പോർട്ട് ചെയ്യണമെന്നും കണ്ണൻ പറഞ്ഞു.  

Content Summary: Serial actor Apsara filed case against ex husband

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS