ആഴമേറിയ പ്രണയത്തിന്റെ കഥയുമായി ‘ബാലനും രമയും’

balanum-ramayum-serial
SHARE

വൈക്കം കായലിന്റെ മനോഹാരിതയിൽ ഒരു പ്രണയകാവ്യം. നാടിനും വീടിനും വേണ്ടി ജീവിച്ച ബാലൻ, കടമകൾക്ക് സ്വന്തം ഇഷ്ടങ്ങളെക്കാൾ പ്രാധാന്യം കൊടുത്ത രമയെ കണ്ടുമുട്ടുന്നു. ഇരുവരും പുതിയ സ്വപ്നങ്ങൾ കാണാന്‍ തുടങ്ങുന്നു. വൈകിയെത്തുന്ന അവരുടെ പ്രണയത്തിന്റ കഥയാണ് ‘ബാലനും രമയും’. കഥയിലും കാഴ്ചയിലും ഏറെ പുതുമകളുള്ള പരമ്പരയിൽ ബാലനായി ശരത്തും രമയായി ശ്രീകലയും വേഷമിടുന്നു. ഇന്നു മുതൽ മഴവിൽ മനോരമയിലൂടെ ഈ പ്രണയകാവ്യം നിങ്ങൾക്കും ആസ്വദിക്കാം. 

തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8.30നാണ് സംപ്രേഷണം. ദിനേശ് പള്ളത്ത് കഥയും തിരക്കഥയും സംഭാഷണവും എഴുതിയ സീരിയൽ സംവിധാനം ചെയ്യുന്നത് ഗിരീഷ് കോന്നിയാണ്. കൃഷ്ണ പ്രസാദ്, അശ്വതി പ്രഭ, ശ്രീലക്ഷ്മി, ഓമന ഔസേപ്പ്, പ്രീതാ പ്രദീപ്, അനൂപ് എന്നിവരും സീരിയലിൽ പ്രധാന വേഷങ്ങളിലെത്തുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS