വാടക ഗർഭധാരണത്തിലൂടെയുണ്ടായ കുഞ്ഞിനോട് ആത്മബന്ധം തോന്നിയില്ല : ക്ലോ കർദാഷിയാന്‍

khloe-kardashian-struggled-to-connect-with-surrogate-born-son
Image Credits: Instagram/khloekardashian
SHARE

അമേരിക്കയിലെ പ്രമുഖ ടെലിവിഷൻ താരവും മോഡലുമാണ് ക്ലോ കർദാഷിയാൻ. വാടക ഗർഭധാരണത്തെപറ്റി ക്ലോ പറഞ്ഞ കാര്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വാടക ഗർഭധാരണത്തിലൂടെ നേടിയ കുട്ടിയോട് കൂടുതൽ ആത്മബന്ധം കാണിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നെന്നാണ് വെളിപ്പെടുത്തൽ. 

ക്ലോയ്ക്ക് രണ്ട് മക്കളാണുള്ളത്. മൂത്ത മകനെ വാടക ഗര്‍ഭധാരണത്തിലൂടെയാണ് സ്വന്തമാക്കിയത്. മകളെ ഗര്‍ഭം ധരിച്ച് പ്രസവിക്കുകയും ചെയ്തു. ഇതിൽ വാടക ഗര്‍ഭധാരണത്തിലൂടെ ഉണ്ടായത് കൊണ്ട് തനിക്ക് മകനോട് ആത്മബന്ധം ഉണ്ടാകാൻ പ്രയാസം നേരിട്ടെന്നാണ് ക്ലോ പറഞ്ഞത്. പ്രസവിച്ചതു കൊണ്ട് മകളോട് അത്തരത്തിലൊരു പ്രശ്നമുണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി. 

‘വാടക ഗര്‍ഭധാരണം മോശപ്പെട്ടൊരു കാര്യമാണെന്ന് ഒരിക്കലും പറയില്ല. അത് മഹനീയം തന്നെയാണ്. എന്നാലത് തീര്‍ത്തും വ്യത്യസ്തമായൊരു അനുഭവമാണ്. മകനെ പ്രസവിച്ച സ്ത്രീയില്‍ നിന്ന് അവനെയും കൊണ്ട് അടുത്ത മുറിയിലേക്ക് പോകുമ്പോള്‍ എനിക്കതൊരു വ്യവഹാരമായിട്ടാണ് തോന്നിയത്. അത് എനിക്ക് ഒരു ഷോക്കിംഗ് അനുഭവമായി മാറി. ആ അമ്മയില്‍ നിന്ന് മകനെ വേര്‍പെടുത്തിയെടുക്കുന്നത് പോലെ തോന്നി. അത് പൂര്‍ണമായും ഉള്‍ക്കൊള്ളാൻ എനിക്കൊരുപാട് സമയം വേണ്ടിവന്നു’. ക്ലോ കർദാഷിയാൻ പറഞ്ഞു. 

khloe-kardashian-struggled-to-connect-with-surrogate-born-son2
Image Credits: Instagram/khloekardashian

‘വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയായ ആരെങ്കിലും എനിക്കുണ്ടായ അതേ അനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ടെങ്കില്‍ അവര്‍ അക്കാര്യം പരസ്യമായി പങ്കിട്ടിരുന്നുവെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുന്നു. മകള്‍ ജനിച്ചപ്പോഴാകട്ടെ എനിക്ക് കൂടുതല്‍ അടുപ്പം തോന്നി. അവള്‍ വയറ്റില്‍ കിടന്നിരുന്നപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയായിരുന്നു’. ക്ലോ കൂട്ടിച്ചേർത്തു. 

Content Summary: Khloe Kardashian struggled to connect with surrogate-born son

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS