‘ഞങ്ങൾ പെർഫക്ട് ഫോർ ഈച്ച് അദറെന്ന് മനസ്സിലായത് ആ യാത്രയിൽ’; പ്രണയം വെളിപ്പെടുത്തി ലക്ഷ്മി നന്ദൻ

serial-actor-lakshmi-nandan-about-her-love1
Image Credits: Instagram
SHARE

സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലക്ഷ്മി നന്ദൻ. സോഷ്യൽ മീഡിയയിൽ ആക്ടീവായ ലക്ഷ്മി തന്റെ പാർട്ണറെ ആരാധകർക്ക് മുമ്പില്‍ പരിചയപ്പെടുത്തിയിരിക്കുകയാണിപ്പോൾ. വിഷ്ണു എന്നാണ് പാർട്ണറുടെ പേരെന്നും വീട്ടുകാരാണ് വിവാഹം ഉറപ്പിച്ചതെന്നും ലക്ഷ്മി വിഡിയോയിൽ പറഞ്ഞു. 

‘എന്റെ വിഡിയോ കാണുന്നവർക്കറിയാം. ഞാൻ എപ്പോഴും മച്ചാൻ എന്നു പറയുന്ന വിഷ്ണുവാണ് എന്റെ പാർട്ണർ. ചേച്ചിയുടെ ബെസ്റ്റ് ഫ്രണ്ടിന്റെ കസിനാണ്. വീട്ടുകാർ തമ്മിൽ ഇഷ്ടപ്പെട്ടാണ് വിവാഹം ഉറപ്പിച്ചത്. വിഷ്ണുവിനെ ചെറുപ്പം തൊട്ട് അറിയാം. അമ്മയാണ് വിഷ്ണുവിനെ പറ്റി ആദ്യമായി പറയുന്നത്. പിന്നീടാണ് കല്യാണത്തിലേക്ക് നീങ്ങുന്നത്’. ലക്ഷ്മി പറഞ്ഞു. 

serial-actor-lakshmi-nandan-about-her-love2
ലക്ഷ്മി നന്ദൻ

‘എനിക്ക് എന്റെ നാട്ടിൽ ഒരു റിലേഷൻ ഉണ്ടായിരുന്നു, അത് ബ്രേക്കപ്പ് ആയതാണ്. ഇത് വിഷ്‌ണുച്ചേട്ടനും അറിയുന്നതാണ്, അപ്പോൾ ഈ വിവാഹ ആലോചന വന്നപ്പോൾ ഇത് ശരിയാകുമോ എന്നൊക്കെയായിരുന്നു മനസ്സിൽ. അങ്ങനെ ‍ഞങ്ങൾ ഒരു ട്രിപ്പ് പോയി. അതിന് ശേഷമാണ് ഞങ്ങൾക്ക് ഒരേ വൈബ്ബാണെന്ന് മനസ്സിലായത്’. അന്ന് ഒരുപാട് നേരം സംസാരിച്ചെന്നും ഞങ്ങൾ പെർഫെക്ട് ഫോർ ഈച്ച് അദറാണെന്ന് മനസ്സിലായെന്നും ലക്ഷ്മി വിഡിയോയിൽ പറഞ്ഞു. 

serial-actor-lakshmi-nandan
ലക്ഷ്മി നന്ദനും വിഷ്ണുവും

എംബിഎ ബിരുദധാരിയാണ് വിഷ്ണു. പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയാണ് ഇഷ്ടമെങ്കിലും നല്ല അവസരങ്ങൾ ഇതുവരെ വന്നിട്ടില്ലെന്നും ലക്ഷ്മി പറഞ്ഞു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS