മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. ആദ്യത്തെ കൺമണിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് അന്ത്യം കുറിച്ച് ഇരുവർക്കും ആൺകുട്ടി ജനിച്ചിരിക്കുകയാണ്.നിരവധി താരങ്ങളാണ് ആശംസകളറിയിച്ചെത്തിയത്.
ഇന്നലെ വൈകിട്ടാണ് കുഞ്ഞ് ജനിച്ചത്. ഗർഭകാല വിശേഷങ്ങളെല്ലാം സ്നേഹ സമൂഹ മാധ്യമത്തിലൂടെ ആരാധകരുമായി പങ്കിട്ടിരുന്നു. കുഞ്ഞിന്റെ ചിത്രങ്ങൾ ഇരുവരും പങ്കുവച്ചിട്ടില്ല. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രിയതാരങ്ങൾക്ക് കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകരും.