‘പുതിയ ലോകത്തേക്ക് ചുവടുവെക്കുന്നു’; സന്തോഷം പങ്കുവച്ച് സ്വര ഭാസ്കർ‌, നിറവയറിൽ ചേർത്തുപിടിച്ച് ഫഹദ്

swara-bhaskar
Image Credits: Instagram/reallyswara
SHARE

രണ്ടു വർഷത്തോളമുള്ള പ്രണയത്തിന് ശേഷമാണ് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കറും സമാജ് വാദി പാർട്ടി നേതാവ് ഫഹദ് അഹമ്മദും തമ്മിലുള്ള വിവാഹം നടന്നത്. ട്വിറ്ററിലൂടെ പ്രണയ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ പങ്കുവച്ചു കൊണ്ടാണ് വിവാഹം കഴിഞ്ഞ കാര്യം സ്വര അറിയിച്ചത്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ ജീവിതത്തിലെ മറ്റൊരു സന്തോഷ നിമിഷത്തെ പറ്റി അറിയിച്ചിരിക്കുകയാണ് സ്വര. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം സമൂഹ മാധ്യമത്തിലൂടെയാണ് ആരാധകരുമായി പങ്കുവച്ചത്.

‘ചില സമയത്ത് നിങ്ങളുടെ എല്ലാ പ്രാർഥനകൾക്കും ഒരുമിച്ച് ഉത്തരം ലഭിക്കും. ഞങ്ങൾ പുതിയ ലോകത്തേക്ക് ചുവടുവെക്കുമ്പോൾ അനുഗ്രഹീതരും നന്ദിയുള്ളവരും ആവേശഭരിതരുമായി മാറുന്നു’. ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവച്ച്  സ്വര സമൂഹ മാധ്യമത്തിൽ കുറിച്ചു. സ്വരയുടെ നിറവയർ ചേർത്തുപിടിച്ചുള്ള ഫഹദിന്റെ ചിത്രങ്ങളാണ് പങ്കുവച്ചത്. 

നിരവധി പേരാണ് ഇരുവർക്കും ആശംസകളറിയിച്ചെത്തുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS