‘പാതിരാത്രി സ്നേഹവുമായി വരുന്നവർ, അതു ഭാര്യമാരോട് ആണേൽ ദാമ്പത്യം നന്നാവും’, ശല്യക്കാരോട് സീമ വിനീത്

seema-vineeth1
Image Credits: Instagram/seemavineeth
SHARE

തന്റെ മൊബൈൽ നമ്പർ ദുരുപയോഗം ചെയ്ത് രാത്രി സമയങ്ങളിൽ പോലും ശല്യം ചെയ്യുന്നവർക്കെതിരെ വിമർശനവുമായി ട്രാൻസ് ജെന്റർ സീമ വിനീത. തൊഴിലുമായി ബന്ധപ്പെട്ട് വർക്കുകളുടെ കൂടെ പോസ്റ്റ് ചെയ്യാറുള്ള നമ്പറിൽ പലരും വിളിക്കാറുണ്ട്. എന്റെ തൊഴിലുമായി ബന്ധപ്പെട്ട് മാത്രം അല്ലാതെ എനിക്ക് മറ്റുള്ള വ്യക്തികളോട് സല്ലപിക്കാൻ സമയമില്ല. നമ്മൾ ഏതു സാഹചര്യത്തിൽ ആണ് നിൽക്കുന്നത് എന്ന് പോലും അറിയില്ലാത്ത നമ്മുടെ മാനസിക നില മനസ്സിലാക്കാതെ പലരും സംഭാഷണങ്ങളുമായി സമീപിക്കാറുണ്ടെന്നും സീമ സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. 

‘കുറച്ചു നാളുകളായി ഇവിടെ കുറിക്കണം കുറിക്കണം എന്ന് കരുതിയ വിഷയമാണ്. എന്റെ തൊഴിലുമായി ബന്ധപ്പെട്ട് വളരെ വർഷങ്ങളായി ഞാൻ പോസ്റ്റ്‌ ചെയ്യാറുള്ള എന്റെ വർക്കുളുടെ കൂടെ ഞാൻ എന്റെ ഒരു ഫോൺ നമ്പർ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. അത് എന്റെ തൊഴിലുമായി ബന്ധപ്പെട്ട് മാത്രം, അല്ലാതെ എനിക്ക് മറ്റുള്ള വ്യക്തികളോട് സല്ലപിക്കാൻ അല്ല. അതിനൊട്ടു സമയവും ഇല്ല. പല സന്ദർഭങ്ങളിലും പലരും വിളിക്കാറുണ്ട്. നമ്മൾ ഏതു സാഹചര്യത്തിൽ ആണ് നിക്കുന്നത് എന്ന് പോലും അറിയില്ലാത്ത മനുഷ്യർ, അതിൽ സ്ത്രീകളും പുരുഷൻമാരുമുണ്ട് നമ്മുടെ മാനസിക നില മനസ്സിലാക്കാതെ ഉള്ള പല സംഭാഷണങ്ങളുമായി സമീപിക്കാറുണ്ട് എനിക്ക് അത്തരം സംഭാഷണങ്ങളും അത്തരം കോളുകളും താല്പര്യമില്ല എന്ന് ആദ്യം തന്നെ പറയട്ടെ. നിൽക്കുന്ന സാഹചര്യവും നിങ്ങളുടെ സംസ്കാരവും സംസാരത്തിനും അനുസരിച്ചു മാത്രമായിരിക്കും ഞാൻ മറുപടി നൽകുക’– സീമ വിനീത് കുറിച്ചു.

Read More: മോറൽ സ്ക്രൂട്ടണിയുടെ പേരിലാണ് ശ്രദ്ധ മരണപ്പെട്ടത്, ക്രൂരതകളെ ഡിസിപ്ലിൻ എന്ന് അലങ്കരിക്കാതിരിക്കട്ടെ: ജുവൽ മേരി

‘സ്നേഹവും ആരാധനയും ഒക്കെ നല്ലതാണ് മനുഷ്യരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ അല്ല എങ്കിൽ. ചില മനുഷ്യരുണ്ട് പാതിരാവ് ആവുമ്പോൾ ഒരു പ്രത്യേക തരം സ്നേഹത്തിന്റെ ഭാഷയുമായി ഇറങ്ങും, അവരോട്, അത്തരം സംഭാഷണങ്ങൾ ഭാര്യമാരോട് ആണേൽ നിങ്ങളുടെ ദാമ്പത്യം അതി മനോഹരമാകും. പിന്നെ ചില ആളുകൾ വിളിക്കും ചാരിറ്റി ആണെന്ന് പറഞ്ഞ്. എനിക്ക് കൊടുക്കാൻ ഉണ്ടേൽ ഞാൻ കൊടുക്കാൻ ആഗ്രഹിക്കുന്നേൽ ഞാൻ കൊടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ട് കൊടുത്തോളം ഇടനിലക്കാരുടെ ആവശ്യമില്ല എന്നും പറഞ്ഞുകൊള്ളട്ടെ. സോഷ്യൽ മീഡിയയിൽ പല കമന്റുകളും പറയുന്ന പോലെ ഫോണിൽ ബന്ധപ്പെട്ട് നിങ്ങൾക്ക് പറയാം എന്ന് തോന്നുന്നുണ്ടേൽ നല്ല നാടൻ ഭാഷയിൽ മാന്യത അർഹിക്കാത്ത തരത്തിൽ തിരിച്ചും മറുപടി ലഭിക്കും എന്നും അറിയിച്ചുകൊള്ളുന്നു..... നന്ദി നമോവാഗം’... സീമ സമൂഹ മാധ്യമത്തിൽ വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS