‘മീടു ക്യാംപെയ്ൻ ഫെമിനിസ്റ്റുകളുടെ ഇരയെയാണ് സ്വീകരിച്ചത്’; പ്രതികരണവുമായി മെൻസ് അസോസിയേഷൻ

all-kerala-mens-association-reaction-on-bus-incident
Image Credits: facebook
SHARE

സവാദിന് മെൻസ് അസോസിയേഷൻ പൂമാലയിട്ട് സ്വീകരിച്ചത് ശരിയായില്ലെന്ന റിട്ട.എസ്പി ജോർജ് ജോസഫിന്റെ പ്രതികരണത്തിന് വിമർശനവുമായി മെൻസ് അസോസിയേഷൻ. അസോസിയേഷൻ ആദ്യമായി പൂമാലയിട്ട് സ്വീകരിക്കുന്ന നിരപരാധിയല്ല സവാദെന്നും മാധ്യമങ്ങൾ അറിയാതിരുന്നത് കൊണ്ടാണ് നേരത്തെ നടന്ന സംഭവങ്ങളൊന്നും അറിയാതെ പോയതെന്നും മെന്‍സ് അസോസിയേഷൻ പ്രസിഡണ്ട് വട്ടിയൂർക്കാവ് അജിത്ത് കുമാർ. ‘ജോർജ് ജോസഫ് സ്ത്രീകൾക്ക് വേണ്ടി മാത്രം സംസാരിച്ച് പാവാടയാകരുത്. അദ്ദേഹത്തിന്റെ പ്രതികരണത്തിൽ നിന്ന് തന്നെ ഒരു കാര്യം വ്യക്തമാണ് അദ്ദേഹം ജോലിചെയ്ത സ്റ്റേഷനുകളിലൊന്നും പുരുഷൻമാർക്ക് നീതി കിട്ടിയിട്ടുണ്ടാവില്ല. സ്ത്രീകൾക്ക് മാത്രമായിരിക്കും അദ്ദേഹം നീതി നടപ്പിലാക്കിയതെന്നും’ അജിത് കുമാർ പറഞ്ഞു. 

Read More: ‘സവാദിന് നീതി കിട്ടി, കേരളത്തിൽ ഇനിയും ഹണിട്രാപ് ഉണ്ടാകരുത്’; വീണ്ടും വിവാദ പ്രസ്താവനയുമായി സംഘടന

രാഷ്ട്രീയക്കാർ ജയിലിൽ നിന്നു പുറത്തിറങ്ങുമ്പോഴും സിനിമാതാരങ്ങള്‍ പുറത്തിറങ്ങുമ്പോഴുമെല്ലാം പൂമാലയിട്ട് സ്വീകരിക്കാറുണ്ട്. അന്നൊന്നുമില്ലാത്ത പ്രശ്നമാണ് ജോർജ് ജോസഫിനെന്നും, മീടു ക്യാപെയ്ൻ ഫെമിനിസ്റ്റുകളുടെ ഇരയെയാണ് മാലയിട്ട് സ്വീകരിച്ചതെന്നും അജിത് കുമാർ പറഞ്ഞു.

‘സവാദിന്റെ കേസ് റദ്ദ് ചെയ്ത് കളയണം. എല്ലാത്തിനും മസ്താനി ഇപ്പോൾ സങ്കടപ്പെടുന്നുണ്ട്. അവരുടെ സമൂഹ മാധ്യമത്തിലെ സ്റ്റാറ്റസുകളെല്ലാം വളരെ സങ്കടകരമാണ്. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്ത ഒരു കാര്യത്തിന് ആ പെൺകുട്ടി ഇന്ന് അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ശരിക്കും പെൺകുട്ടിയുടെ അവസ്ഥ കാണുമ്പോൾ സങ്കടം വരുന്നു’. അജിത് പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS