‘അയാൾ എന്നെ ചിരിപ്പിച്ചു, കണ്ണീർ തുടച്ചു, എനിക്കൊപ്പം നിന്നു’; പങ്കാളിയുടെ ചിത്രം ആദ്യമായി പങ്കുവച്ച് ഇല്യാന

ileana-d-cruz-share-partner--picture
Image Credits: Instagram/ileana_official
SHARE

താൻ ഗർഭിണിയാണെന്ന് ഇല്യാന ഡിക്രൂസ് വെളിപ്പെടുത്തിയ അന്നു മുതൽ പങ്കാളിയെ പറ്റിയുള്ള ചോദ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ ഇതുവരെയും അക്കാര്യം ഇല്യാന വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി തന്റെ പങ്കാളിയുമൊന്നിച്ചുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. എന്നാൽ ചിത്രത്തിൽ പങ്കാളിയുടെ മുഖം വ്യക്തമല്ല. ഇരുവരും ഒന്നിച്ചുള്ള ഒരു മങ്ങിയ ഫോട്ടോയാണ് പങ്കുവച്ചത്. 

ഗർഭകാലത്തെ വിശേഷങ്ങൾ അറിയിച്ചുള്ള കുറിപ്പും ഇല്യാന ചിത്രത്തിനൊപ്പം പങ്കുവച്ചു. ‘ഗർഭിണിയാകുക എന്നത് വളരെ മനോഹരമായ ഒരു അനുഗ്രഹമാണ്. എപ്പോഴെങ്കിലും ഇത് അനുഭവിക്കാൻ എനിക്ക് ഭാഗ്യമുണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നില്ല. നിങ്ങളുടെ ഉള്ളിൽ വളരുന്ന ഒരു ജീവന്റെ തുടിപ്പ് അനുഭവിക്കാൻ കഴിയുന്നത് എത്ര മനോഹരമാണെന്ന് എനിക്ക് വിവരിക്കാൻ പോലും കഴിയുന്നില്ല. ഞാൻ നിന്നെ ഉടൻ കാണും... പിന്നെ ചില ദിവസങ്ങളിൽ ബുദ്ധിമുട്ടുകളുണ്ട്. ഒപ്പം കണ്ണീരുമുണ്ട്. വളരെ നിസ്സാരമായ കാര്യങ്ങളിൽ കരയരുത്. ഞാൻ കൂടുതൽ ശക്തയാകണം’. ഇല്യാന കുറിച്ചു. 

ileana-d-cruz-share-partner--picture1
Image Credits: Instagram/ileana_official

എന്നും ഒപ്പം നിന്ന പങ്കാളിയോടും നന്ദി പറഞ്ഞു കൊണ്ടാണ് കുറിപ്പ്. ‘ഞാൻ എങ്ങനെയുള്ള അമ്മയാകുമെന്ന് എനിക്കറിയില്ല. എനിക്ക് ആകെ അറിയാവുന്നത് ഈ ചെറിയ മനുഷ്യനെ ഞാൻ സ്നേഹിക്കുന്നു എന്നതാണ്. ഞാൻ എന്നോട് ദയ കാണിക്കാൻ മറക്കുന്ന ദിവസങ്ങളിൽ, ഈ സുന്ദരനായ മനുഷ്യൻ എന്റെ പാറയായിരുന്നു. ഞാൻ പൊട്ടാൻ തുടങ്ങിയപ്പോൾ അവൻ എന്നെ പിടിച്ചു നിർത്തും. കണ്ണുനീർ തുടയ്ക്കുന്നു. എന്നെ ചിരിപ്പിക്കുന്നു. എനിക്ക് ആലിംഗനം വേണമെന്ന് തോന്നുമ്പോൾ എന്നെ കെട്ടിപ്പിടിക്കുന്നു’. ഇല്യാന പറഞ്ഞു. 

ഇല്യാനയുടെ പോസ്റ്റിന് ആശംസകളുമായി നിരവധി പേരെത്തി. ഫോട്ടോയിലെ പങ്കാളി ആരാണെന്ന് വ്യക്തമാക്കാത്തതിന്റെ നിരാശയും ആരാധകർ പങ്കുവച്ചു. കത്രീന കൈഫിന്റെ സഹോദരൻ സെബാസ്റ്റ്യൻ ആണോ ഇത് എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇരുവരും ഡേറ്റിങ്ങിലായിരുന്നു എന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS