അയാൾ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിൽ, തൊപ്പിമാരിൽ നിന്ന് മക്കളെ കാക്കണേ: ഷുക്കൂർ വക്കീൽ

thoppi-shukkur
അഡ്വ. ഷുക്കൂർ, തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന നിഹാദ്. Image Credits: youtube
SHARE

‘തൊപ്പി’ എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദ് സമൂഹ മാധ്യമത്തിലെ മിന്നും താരമാണ്. മലപ്പുറത്തെ ഒരുപരിപാടിയിൽ പങ്കെടുത്ത തൊപ്പിയെ കാണാനെത്തിയത് വലിയ ജനക്കൂട്ടമാണ്. കുട്ടികളാണ് തൊപ്പിയുടെ ആരാധകർ. തൊപ്പിയെ ഒരു കൂട്ടം ആളുകൾ ആഘോഷമാക്കുന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ കണ്ടന്റുകളെ പറ്റിയുള്ള വിമർശനങ്ങളും ഉയരുന്നത്. അശ്ലീലമായ കാര്യങ്ങൾ യൂട്യൂബ് വിഡിയോയിൽ വന്ന് പറയുന്ന അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടനും അഭിഭാഷകനുമായ ഷുക്കൂർ വക്കീൽ. സമൂഹമാധ്യമത്തിലാണ് ഷുക്കൂർ വക്കീൽ തന്റെ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.

Read More: ‘പണം സൂക്ഷിക്കാനെളുപ്പം, എടുക്കാനും...’ ബാഗ് കൊണ്ടുള്ള വസ്ത്രവുമായി ഉർഫി ജാവേദ്

ഷൂക്കൂർ വക്കീലിന്റെ കുറിപ്പ്

ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു ഷൂട്ടിനിടയിൽ സ്ക്കൂൾ കുട്ടികളുമായി വർത്താനം പറഞ്ഞത്. അവരോട് സംസാരിക്കുന്നതിനിടയിലാണ് പ്രിയ സുഹൃത്ത് സന്തോഷ് കീഴാറ്റൂർ അവരോട് തൊപ്പിയെ അറിയുമോ? ഫോളോ ചെയ്യുന്നുണ്ടോ? തുടങ്ങിയ  കാര്യങ്ങൾ ചോദിച്ചതും കുട്ടികളിൽ പലരും ആ തൊപ്പിയെ ഫോളോ ചെയ്യുന്നുണ്ടെന്നറിഞ്ഞതും. അങ്ങിനെ സന്തോഷിൽ നിന്നാണ് തൊപ്പിയെ അറിഞ്ഞത്. യൂട്യൂബിൽ ഞങ്ങൾ അയാളെ സെർച്ച് ചെയ്തപ്പോൾ 690 K സബ്സ്ക്രൈബേഴ്സ്. ഇൻസ്റ്റയിൽ 757 K ഫോളോവേഴ്സ്. അയാൾ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിൽ. 

രാവിലെ പത്താം ക്ലാസുകാരി മോളോട് ഇയാളെ കുറിച്ചു ചോദിച്ചു. അവൾ ഫോളോ ചെയ്യുന്നില്ല, ക്ലാസിലെ ചില ആൺകുട്ടികൾ മോളോട് ചോദിച്ച ഒരു ചോദ്യത്തിൽ നിന്നാണ് തൊപ്പിയെ കുറിച്ചു അവൾ അറിഞ്ഞത്. ഫാത്തിമ, നിങ്ങൾക്ക് പാട്ടു കേൾക്കൽ ഹറാമാണോ ? ആ ചോദ്യത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് തൊപ്പിയാണ് ഈ പാട്ട് ഹറാം കഥയ്ക്ക് പിന്നിലെന്നു മോള് കണ്ടെത്തിയത്. തൊപ്പിമാരിൽ നിന്നും മക്കളെ കാക്കണേ തമ്പുരാനെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS