‘കുട്ടിക്കാലം മുതൽ മാനസികമായി ആൺകുട്ടിയാണ്’, ലിംഗമാറ്റ ശസ്ത്രക്രിയക്കൊരുങ്ങി ബുദ്ധദേവ് ഭട്ടാചാര്യയുടെ മകൾ

former-bengal-cms-41-year-old-daughter-undergo-sex-change-surgery
Representative image. Photo Credit: nito100/istockphoto.com, Instagram
SHARE

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കൊരുങ്ങി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മകൾ സുചേതന ഭട്ടാചാര്യ. അടുത്തിടെ നടന്ന എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തിയ ഒരു ശിൽപ്പശാലയിൽ സുചേതന പങ്കെടുത്തതിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ആക്ടിവിസ്റ്റായ സുപ്രവ റോയിയാണ് ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്. പിന്നീട് ഇക്കാര്യം സുചേതന സ്ഥിരീകരിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം സുചേതൻ എന്നറിയപ്പെടും. 

41 വയസ്സ് തികഞ്ഞ ഒരു മുതിർന്നയാൾ എന്ന നിലയിൽ ഇത് തന്റെ സ്വന്തം തീരുമാനമാണെന്ന് സുചേതന വ്യക്തമാക്കി. ‘കുട്ടിക്കാലം മുതൽ മാനസികമായി ഞാനൊരു ആൺകുട്ടിയാണ്. ഇനി ശാരീരികമായി കൂടി ആൺകുട്ടിയാവുന്നു. കുടുംബത്തിനെ ഇതുമായി കൂട്ടിക്കുഴയ്ക്കരുത്. ശസ്‌ത്രക്രിയയ്‌ക്ക്‌ പോകുന്നതിന്‌ മുമ്പ്‌ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ചുള്ള ചിന്തയിലാണ്. ലൈംഗിക ന്യൂനപക്ഷങ്ങളുെട പോരാട്ടത്തിന് ഊർജം പകരാൻ വേണ്ടിയാണ് ഈ തീരുമാനം’. –  സുചേതന പറഞ്ഞു. 

തനിക്ക് സുചന്ദ എന്ന പെൺകുട്ടി ജീവിത പങ്കാളിയായി ഉണ്ടെന്നും അവർ പറഞ്ഞു. സുചേതനയുടെ ധീരമായ തീരുമാനത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS