‘പ്രസവ സമയത്ത് ശ്രീ ആശുപത്രിയിൽ എത്തിയില്ല’, കുഞ്ഞിനെ പരിചയപ്പെടുത്തി വിശേഷങ്ങൾ പങ്കുവച്ച് സ്നേഹയും ശ്രീകുമാറും

sneha-and-sreekumar-shares-pregnancy-time-experience
Image Credits: youtube/@snehasreekumarofficial
SHARE

ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ സ്നേഹയ്ക്കും ശ്രീകുമാറിനും  ആൺകുട്ടി ജനിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവെക്കുന്ന ഇരുവരും മകന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് പുതിയ വിഡിയോയിൽ. മകൻ പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നെന്നും കൂടെ നിന്ന പ്രിയപ്പെട്ടവർക്ക് നന്ദിയുണ്ടെന്നും ഇരുവരും പറഞ്ഞു. 

Read More: രാമായണത്തിലെ 4 രംഗങ്ങൾ, നെയ്തത് 2 വർഷം കൊണ്ട്, ‘ആദിപുരുഷ്’ പ്രമോഷന് കൃതി ധരിച്ചത് 11 ലക്ഷം രൂപയുടെ ഷാൾ

ലേബർ റൂമിൽ ഞാൻ കയറിയപ്പോൾ എങ്ങനെയായിരുന്നു ശ്രീയുടെ അവസ്ഥ എന്ന ചോദ്യത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. എന്നാൽ ഡെലിവറി ടൈം ആശുപത്രിയിലേക്ക് എത്താൻ ശ്രമിച്ചെങ്കിലും എപ്പിസോഡ് പാക്കപ്പിന്റെ ദിവസം കൂടി ആയിരുന്നതിനാൽ തനിക്ക് കൃത്യ സമയത്ത് എത്താൻ കഴിഞ്ഞില്ലെന്നും ശ്രീകുമാർ പറഞ്ഞു. സ്നേഹയെ കണ്ട് ഒരു മണിക്കൂറിനു ശേഷം ആണ് മോനെ ഞാൻ കണ്ടത്. എടുക്കണോ എന്ന് ചോദിച്ചപ്പോൾ ആദ്യം വേണ്ട എന്ന് പറഞ്ഞു എങ്കിലും എന്റെ കൈയ്യിൽ മോനെ വച്ച് തന്നുവെന്നും ശ്രീ പറഞ്ഞു. 

മനോഹരമായി പാട്ടുപാടിയാണ് ശ്രീയും സ്നേഹയും കുഞ്ഞിനെ ആരാധകർക്ക് കാണിച്ചത്. ‘അല്ലിയിളം പൂവോ...’ എന്ന ഗാനം മകന് വേണ്ടി ശ്രീ ആലപിച്ചു. ഇരുവരുടെയും വിഡിയോയ്ക്ക് നിരവധി പേരാണ് ആശംസകൾ നേരുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS