ADVERTISEMENT

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലിന്റുറോണി. അഭിനയത്തിൽ നിന്ന് ബ്രേക്കെടുത്തെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ലിന്റു. ഗർഭകാലത്തെ വിശേഷങ്ങളെല്ലാം ആരാധകരെ അറിയിച്ച ലിന്റു പുത്തൻ വിശേഷം പങ്കുവച്ചിരിക്കുകയാണ്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലിന്റുവിന് കുഞ്ഞ് ജനിച്ചു. ആൺകുട്ടിയാണ് ജനിച്ചത്. ആശുപത്രിയിൽ നിന്നുള്ള വിശേഷങ്ങൾ ലിന്റു തന്നെയാണ് അറിയിച്ചത്. 

lintu-rony-blessed-with-baby-boy1
Image Credits: Instagram/linturony

കുഞ്ഞിനൊപ്പം നിൽക്കുന്ന ഫോട്ടോയും പങ്കുവച്ചു. നിരവധി പേരാണ് ആശംസകളറിയിച്ചെത്തുന്നത്. 8 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ലിന്റുവിനും റോണിക്കും കുഞ്ഞ് ജനിക്കുന്നത്. നേരത്തെ വളകാപ്പ് വിഡിയോയും ലിന്റുവിന്റെ നിറവയറിലെ നൃത്തവുമെല്ലാം വൈറലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com