‘യു ആർ സൂപ്പർ, തന്റെ കുറെ പിക്...’, അശ്ലീല സന്ദേശത്തിന് മറുപടിയുമായി അശ്വതി

aswathy-sreekanth-reaction-for-vulgar-question
Image Credits: Instagram/aswathysreekanth
SHARE

മലയാളികൾക്ക് ഏറെ പരിചിതമായൊരു നടിയും അവതാരകയുമാണ് അശ്വതി ശ്രീകാന്ത്. സമൂഹ മാധ്യമങ്ങളിലൂടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുള്ള അശ്വതി ഒരു ‘ഞരമ്പൻ’ ആരാധകന് നൽകിയ മറുപടിയാണിപ്പോൾ വൈറലാകുന്നത്. 

Read More: ‘എനിക്ക് അറ്റൻഷൻ വേണം, അതുകൊണ്ടാണ് ഇങ്ങനെ വസ്ത്രം ധരിക്കുന്നത്’, ട്രോളുകൾ വേദനിപ്പിച്ചെന്ന് ഉർഫി ജാവേദ്

ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ‘ക്യു ആന്റ് എ’ സെഷനിലാണ് അശ്വതി ചുട്ട മറുപടി നൽകിയത്. ‘ യു ആർ സൂപ്പർ, നല്ല വലിയ ––– ആണ്. തന്റെ കുറെ പിക് കണ്ട് ––– വിട്ടിട്ടുണ്ട്’. സ്മൈലി വച്ച് ചോദ്യത്തിലെ അശ്ലീല ഭാഗങ്ങൾ മറച്ചതിന് ശേഷമാണ് അശ്വതി ചോദ്യവും അതിന്റെ ഉത്തരവും പങ്കുവച്ചത്. ‘പാവം തലച്ചോറ് കാലിനിടയിൽ ആയിപ്പോയി. സഹതാപമുണ്ട്’. എന്നാണ് അശ്വതി മറുപടി നൽകിയത്. 

aswathy-sreekanth-reaction-for-vulgar-question1
Image Credits: Instagram/aswathysreekanth

ചോദ്യം ചോദിച്ച വ്യക്തിയെ ടാഗ് ചെയ്തു കൊണ്ടാണ് അശ്വതി മറുപടി നൽകിയത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ പലരും പലപ്പോഴായി അശ്ലീല സന്ദേശങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. നേരത്തെയും അശ്വതി അശ്ലീല ചോദ്യത്തിന് നൽകിയ മറുപടി വൈറലായിരുന്നു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS