‘അമ്മയാവാൻ കഴിയില്ലെന്ന് ഒരുപാട് പേർ പരിഹസിച്ചു’, കുഞ്ഞിനെ മാറോട് ചേർത്ത് ലിന്റു, ഡെലിവറി വി‍ഡിയോ

lintu-rony-shared-delivery-video
Image Credits: Instagram/linturony
SHARE

സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് ലിന്റു റോണി. അടുത്തിടെയാണ് ലിന്റു അമ്മയായത്. ഗർഭകാല വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവച്ച ലിന്റു ഇപ്പോഴിതാ ഡെലിവറി വ്ലോഗുമായെത്തിയിരിക്കുകയാണ്. പ്രസവം കഴിഞ്ഞു മൂന്നാഴ്ചയ്ക്ക് ശേഷമാണ് വിഡിയോ ലിന്റു പങ്കുവച്ചത്. മകന്റെ പേരും ലിന്റു പങ്കുവച്ചു.

‘പ്രസവം കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞു ഇപ്പോള്‍. മോനെ ലെവി എന്നാണ് വിളിക്കുന്നത്. ഒരമ്മയാവാന്‍ എനിക്ക് പറ്റില്ലെന്ന് പറഞ്ഞ് ഒരുപാട് പേര്‍ പരിഹസിച്ചിട്ടുണ്ട്. എന്റെ മുന്നില്‍ വെച്ചും അല്ലാതെയും പലരും പലതും പറഞ്ഞു. 8 വര്‍ഷമായിട്ടും കുഞ്ഞില്ലെന്ന് പറയുമ്പോള്‍ പലരും പലതും സംസാരിക്കുന്നുണ്ടാവും. കുഞ്ഞുണ്ടാവുകയാണെങ്കില്‍ മോനൂസിനെപ്പോലെ (സഹോദരൻ) പ്രീമെച്വർ കുട്ടിയായിരിക്കുമെന്നു പറഞ്ഞവരുമുണ്ട്. 27 വര്‍ഷം അവന്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഇന്ന് ഈ വിഡിയോ ചെയ്യുന്നത് അഭിമാനത്തോടെയാണ്. ഏറ്റവും സന്തോഷത്തോടെ ഞാൻ ചെയ്യുന്ന വ്ലോഗാമിത്’. ലിന്റു വിഡിയോയിൽ പറഞ്ഞു. 

കുഞ്ഞ് ബ്രീച്ച് പൊസിഷനിലായതിനാൽ അവസാനനിമിഷം സി സെക്ഷന്‍ വേണ്ടി വന്നു. 8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഞങ്ങള്‍ക്ക് കിട്ടിയ നിധിയാണ് കുഞ്ഞെന്നും അവന് വേണ്ടി ഒരുപാട് പ്രാർഥിച്ചിട്ടുണ്ടെന്നും ലിന്റു പറഞ്ഞു. ഈ വിഡിയോ പങ്കുവെക്കണമോ എന്ന് ഒരുപാട് ചിന്തിച്ചു. ഞങ്ങളുടെ ഒരു ആഗ്രഹത്തിന് വേണ്ടിയാണ് വിഡിയോ എടുത്തതെന്നും ലിന്റു പറഞ്ഞു. ലോകത്തുള്ള എല്ലാ അമ്മമാർക്കും ഡെഡിക്കേറ്റ് ചെയ്യുന്നു എന്നു പറഞ്ഞാണ് ലിന്റു വിഡിയോ പങ്കുവച്ചത്. 

കുഞ്ഞിനെ പുറത്തെടുക്കുന്നതും എംപിരിക്കൽ കോഡ് കട്ട് ചെയ്യുന്നതിന്റെയും കുഞ്ഞിനെ മാറോട് ചേർത്ത് പാലൂട്ടുന്നതിന്റെയും ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA