‘മാതാപിതാക്കളായതിന്’ ശേഷമുള്ള ആദ്യ വിവാഹദിനം; കുഞ്ഞിനെ ചേർത്തു പിടിച്ച് സ്വവർഗദമ്പതികളായ ആദിത്യയും അമിതും

adithya-and-amith-celebrates-wedding-anniversary-with-baby1
Image Credits: Instagram/thisisamitshah/
SHARE

നാലാം വിവാഹവാർഷികമാഘോഷിച്ച് സ്വവർഗദമ്പതികളായ ആദിത്യ മദിരാജും അമിത്ഷായും. കുഞ്ഞിനൊപ്പമുള്ള ആദ്യ വിവാഹ വാർഷികമാണിത്. 

Read More: ഇൻസ്റ്റഗ്രാം പ്രണയം, കാമുകനെ തേടി പോളണ്ടിൽ നിന്ന് ഇന്ത്യയിലേക്ക്, ഒപ്പം കുട്ടിയും; എസിയും ടിവിയും ഒരുക്കി യുവാവ്

‘സന്തോഷകരമായ വാർഷികം, സ്നേഹം. 4 വർഷം മുമ്പ്, ഞങ്ങൾക്ക് ഞങ്ങളുടെ മാതാപിതാക്കളിൽ നിന്ന് അനുഗ്രഹം ലഭിച്ചു. ഇന്ന് നമ്മൾ മാതാപിതാക്കളാണ്. കാടത്തമായ കാര്യങ്ങൾ ചെയ്യാൻ സ്നേഹത്തിന് ശക്തിയുണ്ട്. നിങ്ങളോടൊപ്പമുള്ള ഈ യാത്രയ്ക്ക് ഞാൻ വളരെ നന്ദിയുള്ളവനാണ്. ആദിത്യ മദിരാജ് ഞാൻ നിന്നെ സ്നേഹിക്കുന്നു’. അമിത് ഷാ സമൂഹ മാധ്യമത്തിൽ കുറിച്ചു.

adithya-and-amith-celebrates-wedding-anniversary-with-baby
Image Credits: Instagram/thisisamitshah/

അമേരിക്കയിലെ ന്യൂജഴ്സിയിൽ ഹിന്ദു ആചാരപ്രകാരമായിരുന്നു ആദിത്യയുടെ അമിതിന്റെയും വിവാഹം. 2016ൽ ഒരു സുഹൃത്ത് വഴിയാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് ഈ സൗഹൃദം വളര്‍ന്ന് പ്രണയമാവുകയായിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കുഞ്ഞിനൊപ്പമുള്ള ചിത്രം ഇരുവരും പങ്കുവച്ചത്. യാന എന്നാണ് കുഞ്ഞിന്റെ പേര്. സ്വവർഗ ദമ്പതിമാരായതിനാൽ അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്താൻ ഒരുപാട് കഷ്ടപ്പെട്ടെന്നും വാടക ഗർഭപാത്രത്തിലൂടെയാണ് കുഞ്ഞുണ്ടാകുന്നതെന്നും ഇവർ പറഞ്ഞിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS