ADVERTISEMENT

മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സാധിക വേണുഗോപാൽ. സീരിയലിൽ സജീവമായിരുന്നെങ്കിലും ഇപ്പോൾ മോഡലിങ്ങിലാണ് സാധിക കൂടുതൽ പ്രാധാന്യം നൽകുന്നത്. പല രീതിയിലുള്ള വിമർശനങ്ങളും സാധികയ്ക്ക് പലപ്പോഴും കേൾക്കേണ്ടി വന്നിട്ടുണ്ട്. സമൂഹ മാധ്യമത്തിൽ സാധിക പങ്കുവച്ചൊരു കുറിപ്പാണിപ്പോൾ ശ്രദ്ധേയമാകുന്നത്. 

‘എന്നും സിമ്പിളായിരിക്കാനാണ്, ഞാനായിരിക്കാനാണ് ഇഷ്ടം. പൂർണതയില്ലായ്മയിൽ ഒരു സൗന്ദര്യമുണ്ട്. അത് ഞാൻ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ചിന്തകളും തൃപ്തിപ്പെടുത്താനല്ല ഞാനിവിടെ നിൽക്കുന്നത്. ഞാൻ എന്ത് ചെയ്താലും അത് എന്റെ സന്തോഷത്തിന് വേണ്ടിയാണ്. അതിനാൽ ദയവായി എന്തെങ്കിലും പ്രതീക്ഷിച്ച് എന്റെ പ്രൊഫൈലിലേക്ക് വരരുത്. ഏത് സമയത്തും എന്നെ അൺഫോളോ ചെയ്യാൻ നിങ്ങൾക്കെല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്’. സാധിക കുറിച്ചു. 

chat-with-sadhika-venugopal3
Image Credits: Instagram

താൻ ഒരു സോഷ്യൽ മീഡിയ മാനിയാക് അല്ലെന്നും അതിനാൽ, ലൈക്കുകൾ, കമന്റുകൾ, ഫോളോവേഴ്സ് എന്നതൊന്നും തന്നെ ഒരിക്കലും ആവേശം കൊള്ളിക്കില്ലെന്നും സാധിക പറഞ്ഞു. തന്റെ അക്കൗണ്ടിൽ നിന്ന് അനാവശ്യമായ കമന്റുകളും ഫോളോവേഴ്‌സിനെയും മറ്റും നീക്കം ചെയ്യാനും തടയാനും ഞാൻ തന്നെ നിർബന്ധിതനാകുമെന്ന് കുറിപ്പിൽ സാധിക വ്യക്തമാക്കി.  

sadhika-venugopal-photoshoot3
Image Credits: Instagram

‘നിങ്ങളുടെ അഭിപ്രായങ്ങളോട് ഞാൻ നന്ദി പറയാറുണ്ട്്. അതിനർഥം ഞാനത് ആസ്വദിക്കുന്നു എന്നല്ല. നിങ്ങൾ എനിക്ക് വേണ്ടി മാറ്റിവച്ച സമയവും അധ്വാനവും മാനിക്കാനുള്ള വഴിയാണത്. ലൈക്ക് ചെയ്യുന്നതിന് മുമ്പ് ഓരോ കമന്റും വായിക്കാനോ റീപോസ്റ്റ് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ പ്രൊഫൈൽ പരിശോധിക്കാനോ എനിക്ക് സമയമില്ല. അതുകൊണ്ട് അഡൾട്ട് പ്രൊഫൈലുകളോടും ഫ്ലാറ്ററിങ്ങ് കമന്റുകളോടും എനിക്ക് താൽപര്യമുണ്ട് എന്നൊരു ഇമേജ് ക്രിയേറ്റ് ചെയ്യേണ്ടതില്ല. ദയവു ചെയ്തു അത് മനസ്സിലാക്കു’. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു എന്നു പറഞ്ഞാണ് സാധിക പോസ്റ്റ് അവസാനിപ്പിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com