‘ഭാരം തോന്നി, കാലുകൾ വീർത്തു, ബാലൻസ് നഷ്ടപ്പെട്ടു, എനിക്ക് ഒന്നും എളുപ്പമായിരുന്നില്ല’; ഗർഭകാലാവസ്ഥ പറഞ്ഞ് ഉത്തര ഉണ്ണി

uthara-unni
Image Credits: Instagram/uttharaunni
SHARE

മലയാളികൾക്ക് ഏറെ പരിചിതയാണ് നടി ഊർമിള ഉണ്ണിയുടെ മകളും നർത്തകിയുമായ ഉത്തര ഉണ്ണിയെ. കഴിഞ്ഞ മാസമാണ് ഉത്തര ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഗർഭകാലത്തെല്ലാം നിറവയറിൽ നൃത്തം ചെയ്യുന്ന ഉത്തരയുടെ വിഡിയോ വൈറലായിരുന്നു. ഭരതനാട്യം നർത്തകിയായ ഉത്തര പ്രസവത്തിന്റെ അവസാന മാസങ്ങളിൽ പോലും നൃത്തം ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ നൃത്ത വിഡിയോ ഏറ്റെടുത്തവർക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് ഉത്തര. ‌ഗര്‍ഭകാലത്ത് മറ്റൊരാൾ ചെയ്യുന്നതു കണ്ടോ, പറയുന്നതു കേട്ടോ തീരുമാനമെടുക്കരുതെന്നും ഡോക്ടറോട് കാര്യങ്ങൾ ചോദിച്ച് മാത്രമേ തീരുമാനമെടുക്കാവു എന്നും ഉത്തര കുറിപ്പിൽ പറഞ്ഞു. 

ഗർഭിണിയായിരിക്കെ ചെയ്ത വിഡിയോ പങ്കുവച്ചുകൊണ്ടാണ് ഉത്തരയുടെ കുറിപ്പ്. ‘ഡാൻസ് നോർമൽ ഡെലിവറിക്ക് സഹായിക്കുമോ എന്ന് പലരും ചോദിക്കുന്നുണ്ട്. സത്യത്തിൽ അതെനിക്ക് അറിയില്ല. 2 മാസത്തോളം വിശ്രമിക്കുകയും എട്ടാമത്തെയും ഒമ്പതാമത്തെയും മാസത്തിൽ പെട്ടെന്ന് സജീവമാവുകയും ചെയ്യുന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. എനിക്ക് ഭാരം തോന്നി, എന്റെ കാലുകൾ വീർത്തിരുന്നു, എനിക്ക് പലപ്പോഴും ബാലൻസ് നഷ്ടപ്പെടുന്നതായി തോന്നി. എന്റെ ഗർഭാവസ്ഥയുടെ ഓരോ ഘട്ടത്തിലും ഞാൻ ചെയ്തത് എന്റെ ഡോക്ടറുടെ നിർദേശങ്ങൾ കേട്ടു. ഓരോ ഗർഭധാരണവും വ്യത്യസ്തമാണ്. നിങ്ങളുടെ ഗർഭധാരണത്തിനു മുമ്പുള്ള ജീവിതശൈലി പ്രധാനമാണ്. നിങ്ങളുടെ പേശികളുടെ ശക്തിയും ഗർഭാശയത്തിന്റെ ആരോഗ്യവും നിങ്ങളുടെ ഗർഭകാലത്ത് നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും അല്ലെങ്കിൽ ചെയ്യാൻ കഴിയില്ലെന്ന് തീരുമാനിക്കുന്നു. ഗൂഗിൾ, യൂട്യൂബ്, ഇൻസ്റ്റഗ്രാം എന്നിവയിൽ ഉത്തരങ്ങൾക്കായി നോക്കരുത്’. ഉത്തര സമൂഹ മാധ്യമത്തിൽ കുറിച്ചു. 

Content Highlights: Uthara Unni | Life | Pregnancy | Lifestyle | Uthara Unni Pregnancy Dance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS