‘എല്ലാവരും ഇതെങ്ങനെ കാണുമെന്നറിയില്ല, ഞാൻ സന്തോഷത്തിലാണ്’; 39–ാം ദിവസം കുഞ്ഞുമായി സ്നേഹ ലൊക്കേഷനിൽ

sneha-sreekumar
Image Credits: Instagram/sreekumarsneha
SHARE

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സ്നേഹ ശ്രീകുമാർ. അടുത്തിടെയാണ് സ്നേഹയ്ക്ക് ഒരു ആൺകുട്ടി ജനിച്ചത്. ‘കേദർ’ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞുമായി ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് സ്നേഹ. രണ്ടുമാസത്തെ ഇടവേവയ്ക്ക് ശേഷമാണ് സ്നേഹ ലൊക്കേഷനിലെത്തുന്നത്. 

Read More: ‘ഏട്ടാ ഒരേ പൊളി, മാസ് ’ ; സോഷ്യൽ മീഡിയയിൽ തരംഗമായി ജയിലറിലെ ‘മാത്യു’

മഴവിൽ മനോരമയിലെ മറിമായത്തിന്റെ ലൊക്കേഷനിലേക്കാണ് സ്നേഹ കുഞ്ഞിനൊപ്പം എത്തിയത്. ‘മെസ്സി കോയ’ എന്ന എപ്പിസോഡിന് വേണ്ടിയാണ് പോകുന്നത്. ‘ ഞാൻ ഗർഭിണിയായി കുഞ്ഞിനെ പ്രസവിക്കുന്നത് വരെയാണ് ഷൂട്ട് ചെയ്തത്. അതിനുശേഷമുള്ള ഷൂട്ടാണിത്. ഇതിൽ എനിക്ക് ഏറ്റവും സന്തോഷം അതിൽ കുഞ്ഞായി എത്തുന്നത് എന്റെ കുഞ്ഞാണ്. എന്റെ വാവ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുകയാണ്’. സ്നേഹ വിഡിയോയിൽ പറഞ്ഞു. 

‘നമ്മുടെ വീട്ടിലുള്ള പ്രായമായവരൊക്കെ ഇതിനെ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല. പ്രസവം കഴിഞ്ഞിട്ട് 39–ാം ദിവസമാണ് ഞാനിത് ഷൂട്ട് ചെയ്യുന്നത്. പ്രോപ്പർ ആയി ട്രീറ്റ്മെന്റും, റെസ്റ്റും ഒക്കെ എടുക്കുന്നുണ്ട്. എങ്കിലും ഒറ്റ സീൻ ആയതുകൊണ്ടാണ് ഇത് എടുക്കാൻ വേണ്ടി ഞാൻ വന്നത്. അത് എടുത്തുകഴിഞ്ഞാൽ ഞാൻ തിരികെ പോകും. പലർക്കും പല അഭിപ്രായങ്ങൾ ആണ്. പക്ഷേ എനിക്ക് പേഴ്സണലി വലിയ സന്തോഷമാണ്. എന്റെ പ്രെഗ്നൻസി സമയത്ത് ഞാൻ കൂടുതലും ഉണ്ടായിരുന്നതും മറിമായം സെറ്റിലാണ്. അവർ അത്രയും എന്നെ കെയർ ചെയ്തിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഞാൻ ഏറ്റവും വലിയ സന്തോഷത്തിലാണ്’. സ്നേഹ പറഞ്ഞു. 

ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങളും വിഡിയോയിൽ പങ്കുവച്ചിട്ടുണ്ട്. 

Content Highlights: Sneha Sreekumar | Sneha Sreekumar Baby | Shooting | Life | Lifestyle | Manoramaonline

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA