77–ാമത് സ്വാതന്ത്ര്യദിനം ആഘോഷമാക്കി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയും കുടുംബവും. ഭാര്യ നിത അംബാനി, കോകിലാബെൻ അംബാനി, ശ്ലോക മേത്ത, ഇഷ അംബാനി എന്നിവരും കൊച്ചുമക്കളും ആഘോഷത്തിൽ പങ്കുചേർന്നു.
ത്രിവർണ പതാക കയ്യിൽ പിടിച്ച് കുടുംബം ആഘോഷിച്ചു. ഗ്രേപ്പ് വൈൻ നിറത്തിലുള്ള ചുരിദാറിലാണ് നിത അംബാനി ആഘോഷത്തിനെത്തിയത്. ഇഷ അംബാനിയും ശ്ലോക മേത്തയും പരമ്പരാഗത വഴി രീതിയിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്. ഇഷ മനോഹരമായ പിങ്ക് സ്യൂട്ട് ധരിച്ചപ്പോൾ, ശ്ലോക ഒരു ബീജ് നിറത്തിലുള്ള സൽവാർ തിരഞ്ഞെടുത്തു.
Content Highlights: Nita Ambani | Mukesh Ambani | Independence Day | Lifestyle | Manoramaonline