‘ഇനിയെങ്കിലും ഇങ്ങനെ ചെയ്യരുത്, നിങ്ങൾക്ക് ബോധമില്ലേ’; ചെരുപ്പിട്ട് പതാക ഉയർത്തിയതിന് ശിൽപ ഷെട്ടിക്ക് വിമർശനം

shilpa-shetty
Image Credits: Instagram/theshilpashetty
SHARE

എല്ലാ ആഘോഷങ്ങളും തന്റെ കുടുംബത്തോടൊപ്പം ആഘോഷിക്കാനായി ഇഷ്ടപ്പെടുന്ന താരമാണ് ശിൽപ ഷെട്ടി. സ്വാതന്ത്ര്യദിനവും കുടുംബത്തോടൊപ്പം ശിൽപ ആഘോഷിച്ചിരുന്നു. പതാക ഉയർത്തുന്ന ഒരു വിഡിയോയും താരം പങ്കുവച്ചിരുന്നു. ശിൽപയോടൊപ്പം അമ്മ സുനന്ദ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും മക്കളായ വിയാനും സമീഷയും ഉണ്ടായിരുന്നു. 

Read More: ‘മകളോട് ഇത്രയധികം സ്നേഹമോ?’; ‘മാൽട്ടി’യുടെ പേരുള്ള മനോഹര നെക്ലേസണിഞ്ഞ് പ്രിയങ്ക ചോപ്ര

എന്നാൽ വിഡിയോ പങ്കുവച്ചതിന് പിന്നാലെ പല തരത്തിലുള്ള വിമർശനങ്ങളും ഉയർന്നു. ചെരുപ്പ് ധരിച്ച് പതാക ഉയർത്തിയതിനാണ് ശിൽപയ്ക്ക് നേരെ വിമർശനങ്ങളുയർന്നത്. ‘ചെരുപ്പ് ധരിച്ച് ആരെങ്കിലും പതക ഉയർത്തുമോ, ഇനിയെങ്കിലും ഇങ്ങനെ ചെയ്യരുത്, പതാക ഉയർത്തുമ്പോൾ ചെരുപ്പ് ഊരണമെന്ന ബോധം പോലും നിങ്ങൾക്കില്ലേ, ചെരുപ്പൂരാതെ പതാക കയ്യിൽ വെക്കുക പോലും ചെയ്യരുത്, തുടങ്ങി നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. 

വിമർശനം അതിരുകടന്നതോടെ ശിൽപ മറുപടിയുമായെത്തി. പതാക ഉയർത്തുമ്പോൾ ചെരുപ്പ് ഊരണമെന്ന് യാതൊരു വിധ നിയമങ്ങളും ഇല്ലെന്ന ഗൂഗിൾ സെർച്ച് റിസൾട്ട് പങ്കുവച്ചു കൊണ്ടാണ് ശിൽപ മറുപടി നൽകിയത്. ശിൽപയ്ക്ക് പിന്തുണയും വിമർശനവുമായി നിരവധി പേർ എത്തുന്നുണ്ട്. 

Content Highlights: Shilpa Shetty | Independence Day | Flag Host | Lifestyle | Manoramaonline

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS