ഓർഡർ നൽകൂ, ഡ്രസ് കോഡ് അനുസരിച്ച് ‘സാഫ്’ വസ്ത്രം വീട്ടിൽ എത്തിക്കും

HIGHLIGHTS
  • 10 ദിവസം മുന്‍പ് ഓര്‍ഡര്‍ നല്‍കുന്ന മുറയ്ക്കാണ് വസ്ത്രങ്ങള്‍ വര്‍ക്ക് ചെയ്ത് നല്‍കുന്നത്
  • ഡിസൈന്‍ ചെയ്തും സ്റ്റിച്ച് ചെയ്തും നല്‍കുന്നതാണ്
custom-made-dresses-delivered-to-your-doorstep
ടെയിലറിംഗ് ആൻഡ് ഗാര്‍മെന്‍റ്സ് യൂണിറ്റ് അഗംങ്ങൾ
SHARE

സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ (സാഫ്) കേരളത്തിലുടനീളം വിജയകരമായി നടപ്പിലാക്കി വരുന്ന വളരെയേറെ സവിശേഷതകളുള്ള ജീവനോപാധി പദ്ധതിയാണ് ‘സാഫ് ചെറുകിട തൊഴില്‍ സംരംഭങ്ങളുടെ വികസനം’. സാഫിന്‍റെ കീഴില്‍ ആയിരത്തോളം മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന 441 ടെയിലറിംഗ് & ഗാര്‍മെന്‍റ്സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളുടെ സമഗ്ര വികസനത്തിനും ശാക്തീകരണത്തിനും ഉതകുന്ന ബദല്‍ ജീവനോപാധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഫിഷറീസ് വകുപ്പിന് കീഴിലെ സ്ഥാപനമാണ് ‘സാഫ്’

ഓണത്തിനോടനുബന്ധിച്ച് സാഫിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന രീതിയില്‍ വിവിധങ്ങളായ മോഡലുകളിലും ഡിസൈനുകളിലും നിറങ്ങളിലും തുണിത്തരങ്ങള്‍ റെഡിമെയ്ഡ് ആയും സ്റ്റിച്ച് ചെയ്തും നല്‍കുന്നതാണ്. ഓര്‍ഡറുകള്‍ ഓണ്‍ലൈന്‍ ആയും നേരിട്ടും സ്വീകരിക്കുന്നതാണ്. കോട്ടയം ജില്ലയില്‍ 28 ടെയിലറിംഗ് &  ഗാര്‍മെന്‍റ്സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. അയ്മനം, ആര്‍പ്പുക്കര, കുമരകം, വൈക്കം, തലയാഴം, ചെമ്പ്, ഉദയനാപുരം എന്നിവിടങ്ങളിലായിട്ടാണ് ഈ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. 

ഓര്‍ഡര്‍ നല്‍കൂ ഡ്രസ് കോഡ് അനുസരിച്ച് വസ്ത്രം വീട്ടില്‍ എത്തിക്കും

ഓണത്തിനോടനുബന്ധിച്ച് ജില്ലയിലെ സാഫിന്‍റെ കീഴില്‍ കോട്ടയം കൈപ്പുഴമുട്ട് പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സാഫ് പി.പി.ആർ ആക്ടിവിറ്റി ഗ്രൂപ്പ് ഉപഭോക്താവിന്‍റെ താത്പര്യാനുസരണം വസ്ത്രങ്ങള്‍ ഓര്‍ഡര്‍ അനുസരിച്ച് വിവിധ കളര്‍ കോഡുകളില്‍, മോഡലുകളില്‍ ഡിസൈന്‍ ചെയ്തും സ്റ്റിച്ച് ചെയ്തും നല്‍കുന്നതാണ്. 10 ദിവസം മുന്‍പ് ഓര്‍ഡര്‍ നല്‍കുന്ന മുറയ്ക്കാണ് വസ്ത്രങ്ങള്‍ വര്‍ക്ക് ചെയ്ത് നല്‍കുന്നത്. എല്ലാ വിധ പരിപാടികള്‍ക്കും ഡ്രസ് കോഡ് ആനുസരിച്ച് വര്‍ക്ക് ചെയ്ത് നല്‍കുന്നതാണ്. കൈപ്പുഴമുട്ടില്‍ പ്രവര്‍ത്തിച്ച് വരുന്ന പി.പി.ആർ ആക്ടിവിറ്റി ഗ്രൂപ്പംഗങ്ങളായ സന്ധ്യ, സരിത, ഷൈനി, മിനി എന്നിവര്‍ ഈ വര്‍ഷത്തെ ഓണം കളര്‍ഫുള്‍ ആക്കുവാന്‍ വിവിധങ്ങളായ വര്‍ണ്ണാഭമായ ഡിസൈനുകളിലും നിറങ്ങളിലും ഉപഭോക്താക്കള്‍ നല്‍കുന്ന രീതിയില്‍ തുണിത്തരങ്ങള്‍ തയിച്ച് നല്‍കുന്നതാണ്. ഓണ്‍ലൈനായും നേരിട്ടും ഓര്‍ഡര്‍ സ്വീകരിക്കുന്നതാണ്. ഫോണ്‍: 9946214724.

Content Highlight - –  Dress code delivery ​​| SAF alternative livelihood schemes | Tailoring and garments units | Onam fabric orders | SAFF PP Kaipuzhamut Bridge | Life, Style

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS