നഗ്ന വിഡിയോ 47 ലക്ഷം രൂപയ്ക്ക് വിറ്റു, പ്രതികരിക്കാതിരുന്നത് ഭാര്യ ആയതു കൊണ്ട്'; ആദിലിനെതിരെ വീണ്ടും രാഖി

HIGHLIGHTS
  • നഗ്ന വിഡിയോകൾ വൈറലായാൽ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ലെന്ന് രാഖി.
  • 2022 മേയ് 29നാണ് ആദിലും രാഖിയും വിവാഹിതരായത്.
adil-and-rakhi
ആദിൽ ഖാൻ ദുറാനി (Photo:Instagram/iamadilkhandurrani), രാഖി സാവന്ത് (Photo: Facebook/Rakhi Sawanth)
SHARE

ബോളിവുഡിന്റെ സ്വന്തം ഡ്രാമ ക്വീനാണ് രാഖി സാവന്ത്. പാപ്പരാസികളുടെ പ്രിയങ്കരിയായ രാഖിയെപ്പറ്റി നിരവധി വാർത്തകളും വിവാദങ്ങളും അടിക്കടി വരാറുണ്ട്. ഇത്തവണ മുൻഭർത്താവ് ആദിൽ ഖാൻ ദുറാനി നടത്തിയ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഖി. ആദിൽ തന്റെ നഗ്നവിഡിയോകൾ 47 ലക്ഷം രൂപയ്ക്ക് വിറ്റുവെന്നാണ് രാഖി ആരോപിക്കുന്നത്. 

ശുചിമുറിയിൽ വച്ചും അല്ലാതെയും നിരവധി നഗ്ന വിഡിയോകൾ ആദിൽ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും, ഇയാളുടെ ഭാര്യ ആയതിനാൽ താൻ പ്രതികരിക്കാതെ ഇരിക്കുകയായിരുന്നുവെന്നും രാഖി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. നഗ്ന വിഡിയോകൾ വൈറലായാൽ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ലെന്നും രാഖി പറഞ്ഞു.

‘ലോകം മുഴുവൻ എന്റെ നഗ്ന വിഡിയോ കണ്ടതിന് ശേഷം ഞാൻ എങ്ങോട്ട് പോകും. വിഷം കഴിക്കണോ, തൂങ്ങി മരിക്കണോ? കുട്ടികൾ ഉൾപ്പെടെ ഉള്ളവർ എന്റെ നഗ്ന വിഡിയോകൾ കണ്ടതിന് ശേഷം ഞാൻ എന്ത് ചെയ്യും, എന്റെ സഹോദരന്റെ കുട്ടികൾ, എന്റെ സഹോദരിയുടെ കുട്ടികൾ, എനിക്ക് ചുറ്റുമുള്ളവർ ഇവരൊക്കെ ഇത് കണ്ട് കഴിഞ്ഞാൽ ഞാൻ എന്ത് ചെയ്യും, എങ്ങോട്ട് പോകും. ഞാൻ എങ്ങനെ ലോകത്തിന് മുന്നിൽ എന്റെ മുഖം കാണിക്കും. ഞാൻ ഒരു സാധാരണ പെൺകുട്ടി അല്ല. ഇന്ത്യയിലെ സെലിബ്രിറ്റിയാണ്. ഒരു ബ്രാൻഡാണ്’– രാഖി പറഞ്ഞു.

രേഖ പ്രകാരം 2022 മേയ് 29നാണ് ആദിലും രാഖിയും വിവാഹിതരായത്. എന്നാൽ, അധികം വൈകാതെ തന്നെ ആ ബന്ധം തകർന്നു. ആദിലിനെതിരെ ഗാർഹിക പീഡനം, പരസ്ത്രീ ബന്ധം തുടങ്ങി നിരവധി ആരോപണങ്ങൾ നടിഉന്നയിച്ചിരുന്നു. ഇതോടെ ഈ വർഷം ഫെബ്രുവരി 7ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് മൈസൂർ ജയിലിൽ നിന്നും മോചിതനായ ആദിൽ രാഖിക്കെതിരെ പത്രസമ്മേളനം വിളിച്ചത്. നടി ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച ആദിൽ രാഖിയെ വിശ്വസിച്ചതാണ് താൻ ചെയ്ത ഏറ്റവും വലിയ തെറ്റ് എന്നും പറഞ്ഞു. രാഖി തന്നെ മർദിക്കാറുണ്ടായിരുന്നു എന്നും, വിവാഹശേഷവും മുൻ ഭർത്താവുമായി ബന്ധം തുടർന്നിരുന്നതായും ആദിൽ വെളിപ്പെടുത്തി. 

കൂടാതെ ഗര്‍ഭം അലസിപ്പോയെന്ന രാഖിയുടെ വാദവും തെറ്റാണെന്ന് ആദിൽ പറഞ്ഞു. ഗർഭപാത്രം എടുത്തുകളയാൻ നടിക്കൊപ്പം ആശുപത്രിയിൽ പോയത് താനാണെന്നും, പ്രായത്തിന്റേതായ പ്രശ്‌നങ്ങള്‍ കാരണമാണ് രാഖി അങ്ങനെ ചെയ്തത് എന്നും ആദിൽ വെളിപ്പെടുത്തി. രാഖിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്നും ആദിൽ പറഞ്ഞിരുന്നു.

Content Highlights: Rakhi Sawant| Nude Video| Bollywood 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS