‘നിങ്ങളുടെ കല്യാണത്തിനായാണ് കാത്തിരിക്കുന്നത്, ഭാവി കരുതി വച്ചതും അതുതന്നെ’; രഞ്ജിനിയുടെ ചിത്രങ്ങൾ വൈറൽ

ranjini
രഞ്ജിനി ഹരിദാസും ശരത്തും, Image Credits: Instagram/ranjini_h
SHARE

അവതാരകയായി മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് രഞ്ജിനി ഹരിദാസ്. വ്യത്യസ്തമായ ശൈലി കൊണ്ട് ആരാധകരെ അമ്പരപ്പിച്ച താരം ഇപ്പോൾ അവതരണത്തിൽ അത്ര സജീവമല്ല. എന്നാലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവക്കാറുണ്ട്. രഞ്ജിനി പങ്കുവച്ചൊരു ചിത്രമാണിപ്പോൾ വൈറലാകുന്നത്. കാമുകൻ ശരത്തിനൊപ്പമുള്ള ചിത്രങ്ങളാണ് ആരാധകരേറ്റെടുത്തത്. 

Read More: ‘ഇതു കൂടുതൽ സിനിമ ലഭിക്കാനുള്ള തന്ത്രമോ?’; ഹോട്ട്ലുക്കിൽ സുരഭി, ചിത്രങ്ങൾക്ക് വിമർശനം

ദുബായിയിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ നിന്നുള്ള ചിത്രങ്ങളാണ് രഞ്‍ജിനി പങ്കുവച്ചത്. സിംപിൾ ഡ്രസാണ് രണ്ടുേപരും ധരിച്ചത്. വെളുത്ത നിറത്തിലുള്ള ടോപ്പും നീല പാന്റുമാണ് രഞ്ജിനി തിരഞ്ഞെടുത്തത്. കറുപ്പ് ടീഷർട്ടും പാന്റുമാണ് ശരത്തിന്റെ വേഷം. ഫോട്ടോയ്ക്ക് താരം നൽകിയ ക്യാപ്ഷനാണ് ശ്രദ്ധിക്കപ്പെട്ടത്.‘ ഭാവി എന്താണ് കരുതിവച്ചതെന്ന് അറിഞ്ഞിരുന്നെങ്കിൽ’  എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. 

നിരവധി പേരാണ് ചിത്രത്തിന് താഴെ രസകരമായ കമന്റുകളുമായെത്തുന്നത്. ‘ഇതിന്റെ ഭാവി കല്യാണം തന്നെയാകും, നിങ്ങളുടെ വിവാഹത്തിനായി കാത്തിരിക്കുന്നു, കട്ട വെയിറ്റിങ്ങാണ്, എന്നെല്ലാമാണ് ആരാധകരുടെ കമന്റുകൾ. 

Read More: ഒരു പതിറ്റാണ്ടിലധികം ഒറ്റമുറിയിൽ പ്രണയജീവിതം: റഹ്മാൻ–സജിത ദമ്പതികൾക്ക് പൊന്നോമന പിറന്നു

ബിസിനസുകാരനായ ശരത്ത് പുളിമൂടും രഞ്ജിനിയും അടുത്ത സുഹൃത്തുക്കളായിരുന്നു. കോവിഡ് കാലത്താണ് രഞ്ജിന് തന്റെ പ്രണയം വെളിപ്പെടുത്തിയത്. 

Content Highlights: Ranjini Haridas | Wedding | Life | Lifestyle | Manoramaonline

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS