ADVERTISEMENT

നടി സ്വര ഭാസ്ക്കറിനും സമാജ്‍വാദി പാർട്ടി നേതാവ് ഫഹദ് അഹമ്മദിനും കുഞ്ഞു പിറന്നു. ഇരുവർക്കും പെൺകുഞ്ഞാണ് ജനിച്ചത്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് സ്വര ഭാസ്ക്കറാണ് ഇക്കാര്യം അറിയിച്ചത്.

Read More: മോശം കമന്റുകൾ വേദനിപ്പിച്ചു, സ്ത്രീകൾക്ക് മാത്രമാണ് ട്രോളുകൾ: എമി ജാക്സൺ

റാബിയ എന്നാണ് കുഞ്ഞിന്റെ പേര്. ‘പ്രാർഥന കേട്ടു, ഒരു അനുഗ്രഹം ലഭിച്ചു, ഒരു പാട്ട് മന്ത്രിച്ചു. ഞങ്ങളുടെ പെൺകുഞ്ഞ് റാബിയ ജനിച്ചത് 2023 സെപ്റ്റംബർ 23-നാണ്. നന്ദിയും സന്തോഷവും നിറഞ്ഞ ഹൃദയത്തോടെ, നിങ്ങളുടെ സ്നേഹത്തിന് നന്ദി! ഇതൊരു പുതിയ ലോകമാണ്’. കുഞ്ഞിനൊപ്പമുള്ള സ്വരയുടെയും ഫഹദിന്റെയും ചിത്രം പങ്കുവച്ച് നടി സമൂഹ മാധ്യമത്തിൽ കുറിച്ചു. ചിത്രങ്ങളിൽ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല. 

നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ടെത്തുന്നത്. രണ്ടു വർഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ജനുവരി 6നാണ് ഇരുവരും വിവാഹിതരായത്. 

Content Highlights: Swara Bhaskar and Fahad Ahmad welcome their adorable baby girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com